Advertisment

വാഹനം ഓടിച്ചത് ബാലഭാസ്കര്‍തന്നെ ! ലക്ഷ്മിയും തേജസ്വിനിയും ഇരുന്നത് ബാലക്കൊപ്പം മുൻസീറ്റില്‍. ഡ്രൈവര്‍ അർജുന്‍റെ നിര്‍ണ്ണായക മൊഴി

New Update

publive-image

Advertisment

തിരുവനന്തപുരം∙ ബാലഭാസ്കറും ലക്ഷ്മിയും മകളും അപകടത്തില്‍പെട്ട യാത്രയില്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് ഡ്രൈവർ അർജുൻ. തൃശൂര്‍ മുതൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി.

അപകടമുണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ ആയിരുന്നെന്നാണ് തുടക്കം മുതല്‍ എല്ലാവരും ധരിച്ചിരുന്നത്. വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ബാലയും മകളും മരിച്ചു. ലക്ഷ്മി സംസാരിക്കാന്‍ തുടങ്ങിയതുമില്ല. അതിനാല്‍ തന്നെ അര്‍ജുന്റെ മൊഴിയാണ് വിവരം അറിയാന്‍ സഹായകമായത്. അപകടത്തിൽ അർജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരികയാണ്.

balabhasker
Advertisment