Advertisment

ബാലഭാസ്‌ക്കറിന്റെ അപകടമരണം; ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച്‌ ക്രൈംബ്രാഞ്ച്

New Update

ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ അപകടം പുനരാവിഷ്‌കരിച്ച്‌ ക്രൈംബ്രാഞ്ച് . ബാലു അപകടത്തില്‍ പെട്ട പളളിപുറത്തെ അതേ സ്ഥലത്തായിരുന്നു ക്രൈംബ്രാഞ്ച് രംഗം പുനരാവിഷ്‌കരിച്ചത്. ഫോറന്‍സിക്ക് വിദഗ്ദരും , ഇന്നോവാ കാര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരുടേയും സാനിധ്യത്തിലായിരുന്നു പരിശോധന.

Advertisment

publive-image

അതിനിടെ ബാലഭാസ്‌ക്കറിന്റെ മാനേജരമാരായിരുന്ന വിഷ്ണു സോമസുന്ദരവും, പ്രകാശ് തമ്പിയും തിരുവനന്തപുരം വിമാനത്താവളം വഴി 210 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ച. ഡ്രൈവിംങ്ങ് സീറ്റിലിരുന്ന മോട്ടോര്‍ വൈഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേണുകുമാറിന് കണക്ക് കൂട്ടല്‍ പിഴച്ചില്ല.

100 കിലോമീറ്റര്‍ വേഗതയില്‍ ചീറി പാഞ്ഞ് വന്ന വെളുത്ത ഇന്നോവാ കാര്‍ അപകടം നടന്ന മരത്തിന് മുന്നില്‍ സഡന്‍ ബ്രേക്ക് ഇട്ട് നിന്നു. സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം പളളിപുറത്തിന് സമീപത്തെ ബാലഭാസ്‌ക്കറിന്റെ അപടക മരണം പുനരാവിഷ്‌കരിക്കുകയായിരുന്നു അന്വേഷണ സംഘം.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ എസ്‌ഐ അനൂപ് എന്നീവരുടെ നേതൃത്വത്തില്‍ ഫോറസിക്ക് വിദഗ്ദര്‍, മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നീവര്‍ ചേര്‍ന്നാണ് അപകടം പുനരാവിഷ്‌കരിച്ചത് .

റോഡിന്റെ വളവും ചരിവും അനുസരിച്ച്‌ കാര്‍ മരത്തിലിടിച്ചാല്‍ എങ്ങയൊക്കെ അപകടം ഉണ്ടാവും എന്ന് ക്രൈംബ്രാഞ്ച് പരിശോധിച്ചു. മംഗലപുരം പോലീസ് സ്റ്റേഷന് മുന്നില്‍ സൂക്ഷിച്ചിരിക്കുന്ന അപകടത്തില്‍ പെട്ട കാര്‍ ഫോറന്‍സിക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ .റാഹിലയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. കാറിലെ സീറ്റ് ബൈല്‍റ്റുകള്‍ സംഘം ശേഖരിച്ചു. ഇന്നോവാ കാര്‍ കമ്പനിയിലെ ടെക്‌നിക്കല്‍ ഉദ്യോഗസ്ഥരുമായി അന്വേഷണ സംഘം കൂടികാഴ്ച്ച നടത്തി .

സീറ്റ് ബെല്‍റ്റ് ഇടത്തവരിലും സീറ്റ് ബെല്‍റ്റ് ഇട്ടവരിലും എയര്‍ ബാഗിന്റെ പ്രവര്‍ത്തനം എപ്രകാരം ആയിരിക്കുമെന്ന് അവര്‍ വിശദീകരിച്ച്‌ നല്‍കി. ക്രൈംബ്രാഞ്ചും ,പോലീസും നേരത്തെ രണ്ട് തവണ വീതം അപകടത്തിനിരയായ കാര്‍ പരിശോധിച്ചിരുന്നു.

അതിനിടെ ബാലഭാസ്‌ക്കറിന്റെ മാനേജരമാരായിരുന്ന വിഷ്ണു സോമസുന്ദരവും, പ്രകാശ് തമ്ബിയും തിരുവനന്തപുരം വിമാനത്താവളം വഴി 210 കിലോ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് മൊഴി ലഭിച്ചു. ഇരുവരും 14 തവണ വിദേശയാത്രകള്‍ നടത്തിയതായും സമ്മതിച്ചു. സ്വര്‍ണ്ണക്കടത്തിലേക്ക് തിരിഞ്ഞത് ബാലുവിന്റെ മരണശേഷമെന്നാണ് ഇരുവരും നല്‍കിയ മൊഴി

Advertisment