Advertisment

ബാലാകോട്ട് വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിച്ച സാമന്ത് ഗോയലിനെ റോ തലവനായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ ; ഐ.ബി ഡയരക്ടറായി അരവിന്ദ് കുമാര്‍

New Update

ഡല്‍ഹി : ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സാമന്ത് ഗോയലിനെ റോ തലവനായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍. പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥന്‍ കൂടിയാണ് സാമന്ത് ഗോയല്‍.

Advertisment

publive-image

മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അരവിന്ദ് കുമാറിനെ ഇന്റലിജന്‍സ് ബ്യൂറോ ഡയരക്ടറായും നിയമിച്ചു. കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനനിലപാടുകള്‍ എടുക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് അരവിന്ദ് കുമാര്‍.

പ്രധാനമന്ത്രി അധ്യക്ഷനായ നിയമന സമിതിയാണ് ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉന്നത തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നത്.

രണ്ട് പേരും 1984 ബാച്ചിലെ ഉദ്യോഗസ്ഥരും ഡയരക്ടര്‍ ജനറല്‍ പദവി വഹിക്കുന്നവരുമാണ്. പഞ്ചാബ് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു ഗോയല്‍. അസ്സം മേഘാലയ കേഡറിലാണ് കുമാര്‍.

Advertisment