Advertisment

കുടുംബത്തിന് നാണക്കേടുണ്ടാക്കിയ കൊച്ചുമകന് തന്‍റെ സ്വത്തില്‍ നിന്നും അണാ പൈസ നല്‍കിയേക്കരുതെന്ന് എഴുതി ചേര്‍ത്ത് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയുടെ വില്‍പത്രം ! ഏതെങ്കിലും കാലത്ത് അവന്‍റെ അമ്മയായ തന്‍റെ മകള്‍ക്ക് അലിവു തോന്നി മകനെന്തെങ്കിലും കൊടുത്താല്‍ എന്ത് സംഭവിക്കുമെന്നും പിള്ളയുടെ വില്‍പത്രത്തില്‍ വ്യക്തം ! ദുശാഠ്യക്കാരനായിരുന്ന കേരള കോണ്‍ഗ്രസ് ബി നേതാവിന്‍റെ വില്‍പത്രം ഇങ്ങനെ !

New Update

publive-image

Advertisment

കൊല്ലം: വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ആര്‍ ബാലകൃഷ്ണപിള്ളയെന്ന മുന്‍ മന്ത്രി കാത്തുസൂക്ഷിച്ച കാര്‍ക്കശ്യത്തിന്‍റെയും ദുശാഠ്യങ്ങളുടെയും ബാക്കിപത്രം അദ്ദേഹം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമായി എഴുതിയ വില്‍പത്രത്തിലും വ്യക്തം.

കുടുംബത്തിന് നാണക്കേടുണ്ടാക്കിയ കൊച്ചുമകന് തന്‍റെ സ്വത്തില്‍ നിന്നും ഒരണാ പൈസ നല്‍കാനില്ലെന്നും ഇനിയെങ്ങാനും എന്തെങ്കിലും ഏതെങ്കിലും കാലത്ത് അവന്‍റെ അമ്മകൂടിയായ തന്‍റെ മകള്‍ ബിന്ദു ബാലകൃഷ്ണന് ഒരലിവ് തോന്നി അവനെന്തെങ്കിലും നല്‍കാന്‍ തോന്നിയാല്‍ മകള്‍ക്ക് നല്‍കിയ മുഴുവന്‍ സ്വത്തുക്കളും എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയനിലേയ്ക്ക് സ്വമേധയാ വന്നുചേരുമെന്നും വില്‍പത്രത്തില്‍ എഴുതി വച്ചിരിക്കുകയാണ് ബാലകൃഷ്ണപിള്ള.

ബാലകൃഷ്ണപിള്ളയുടെ ഇളയമകള്‍ ബിന്ദു ബാലകൃഷ്ണന്‍റെ മകന്‍ വിഷ്ണു സായിയുടെ പേരെടുത്ത് വ്യക്തമാക്കിയാണ് വില്‍പത്രം. സാധാരണ ആര്‍ക്ക് എന്ത് നല്‍കണമെന്നാണ് വില്‍പത്രത്തില്‍ പറയാറുള്ളതെങ്കിലും പിള്ളയുടെ വില്‍പത്രത്തില്‍ മകളുടെ മകന് അഞ്ചു പൈസ നല്‍കരുതെന്ന് അക്കമിട്ട് വ്യക്തമാക്കിയിരിക്കുകയാണ്. കുടുംബത്തിന് നാണക്കേടുണ്ടാക്കിയ പ്രവൃത്തി ചെയ്തതിനാലാണ് ഈ തീരുമാനമെന്നും വില്‍പത്രത്തില്‍ എഴുതിയിട്ടുണ്ട്.

കൊട്ടാരക്കരയിലെ കീഴൂട്ട് തറവാട് വീട് ഉള്‍പ്പെട്ട 15 സെന്‍റ് സ്ഥലവും പൊലിക്കോട്ടെ രണ്ടര ഏക്കര്‍ സ്ഥലവുമാണ് ബിന്ദുവിന്‍റെ പേരിലുള്ളത്. റിട്ടയേര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ ഭാര്യയാണ് ബിന്ദു. മകള്‍ക്കും കൊച്ചുമക്കള്‍ക്കും തന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ട്രസ്റ്റിനും സ്വത്ത് വീതംവച്ച് നല്‍കിയിട്ടുണ്ട് അദ്ദേഹം.

kollam news
Advertisment