Advertisment

കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിനു നേരെ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു; സംഭവം ബാലുശ്ശേരിയില്‍

New Update

കോഴിക്കോട്: ബാലുശ്ശേരിയില്‍ വീട്ടില്‍ തനിച്ച് ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസിയുടെ വീടിനു നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കുവൈറ്റില്‍ നിന്ന് നാട്ടിലെത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ബാലുശ്ശേരി മണ്ണാംപൊയിലിലെ വിസി ഗോപാലകൃഷ്‌നാണ് ഈ ദുരനുഭവം. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തിന്റെ വീടിനു നേരെ കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.

Advertisment

publive-image

കഴിഞ്ഞ 12നാണ് ഇദ്ദേഹം കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മറ്റൊരു വീട്ടിലേക്ക് മാറുകയും ഗോപാലകൃഷ്ണന്‍ തനിച്ച് വീട്ടില്‍ ക്വാറന്റൈനിലാകുകയുമായിരുന്നു.

വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ വീടിനു നേര്‍ക്കുണ്ടാകുന്ന ആക്രമണ സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം ആക്രമണങ്ങള്‍ ഗൗരവമായി കണ്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബാലുശ്ശേരി പൊലീസ് വ്യക്തമാക്കി.

latest news house attack all news home quarantine
Advertisment