Advertisment

ഓഗസ്റ്റിലെ അതി തീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍ ; സ്വകാര്യ വ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമി  സംഭരണിയിലേക്ക് ഇടിഞ്ഞു താഴ്ന്നു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട്: ഇക്കഴിഞ്ഞ ഓഗസ്റ്റിലെ അതി തീവ്രമഴയില്‍ ബാണാസുര സാഗര്‍ ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നില്‍ ഉണ്ടായത് കനത്ത മണ്ണിടിച്ചില്‍.  ഡാമിന്റെ സ്പില്‍വേയില്‍ നിന്ന് അരക്കിലോമീറ്ററിനുള്ളിലാണ് മണ്ണിടിഞ്ഞത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള കുന്നിലെ സ്വകാര്യ വ്യക്തിയുടെ ഒന്നരയേക്കറോളം ഭൂമിയാണ് സംഭരണിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്.

Advertisment

publive-image

സ്ഥലത്തുണ്ടായിരുന്ന തെങ്ങും കവുങ്ങുമെല്ലാം ഇപ്പോള്‍ റിസര്‍വോയറിന് നടുവിലാണ്. റിസര്‍വോയറിനരികിലൂടെ കെ.എസ്.ഇ.ബി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുതിയ റോഡും നിര്‍മിച്ചിരുന്നു. ഈ റോഡ് ഉള്‍പ്പെടെയാണ് വെള്ളത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നത്.

ശേഷിക്കുന്ന റോഡിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ജില്ലയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ ഓഗസ്റ്റ് 8, 9 തീയതികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. എന്നാല്‍ പ്രളയസമയത്ത് ഡാമിലെ മണ്ണിടിച്ചില്‍ പുറംലോകം അറിഞ്ഞതുമില്ല. ഇപ്പോള്‍ പ്രദേശ വാസികള്‍ വഴിയാണ് വിവരം പുറത്തെത്തിയത്.

Advertisment