Advertisment

ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ ടോസ് നേടി ബോളിംഗ് തിരഞ്ഞെടുത്തു

New Update

publive-image

Advertisment

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാംഗ്ലൂര്‍ ബോളിംഗ് തിരഞ്ഞെടുത്തു.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് നായകന്‍ കെയിന്‍ വില്ല്യംസണ്‍ ഇന്ന് കളിക്കില്ല. പരിക്കിനെത്തുടര്‍ന്നാണ് കെയിന്‍ താല്‍ക്കാലികമായി മത്സരത്തില്‍ നിന്നും മാറി നില്‍ക്കുന്നത്.കെയിനു പകരം ഭുവനേശ്വര്‍ കുമാറാണ് ഇന്നത്തെ മത്സരത്തില്‍ ടീമിനെ നയിക്കുക.

കൂടാതെ ടീമില്‍ നിന്നും പുറത്തായ നവ്ദീപ് സൈനിനു പകരം പ്രയാസ് ബര്‍മന്‍ ബാംഗ്ലൂര്‍ ടീമില്‍ എത്തും. സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലേക്ക് മൊഹമ്മദ് നബി, ദീപക് ഹൂഡ എന്നിവര്‍ കൂടി ഇന്നത്തെ കളിയില്‍ പങ്കുചേരും.

Advertisment