Advertisment

ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി പി. സലീം അറസ്റ്റില്‍. പിടിയിലാകുന്നത് പത്താം വര്‍ഷം പിണറായിയില്‍ വച്ച്

New Update

publive-image

Advertisment

തടിയന്റവിട നസീര്‍/ ഫയല്‍ ചിത്രം

കണ്ണൂര്‍: ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതി തടിയന്റവിട നസീറിന്റെ കൂട്ടാളി  പി. സലീം പിടിയില്‍.  രാത്രിയോടെ മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂര്‍ പിണറായില്‍ വെച്ചാണ് സലിം  പിടിയിലാകുന്നത് .

കഴിഞ്ഞ പത്തു വര്‍ഷമായി എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ ഇയാള്‍ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയടക്കമുള്ള ഉദ്യാഗസ്ഥര്‍ സലീമിനെ തലശ്ശേരിയില്‍ ചോദ്യംചെയ്യുകയാണ്.

2008 ജൂലായ് 25ന് ആയിരുന്നു സ്‌ഫോടം നടന്നത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അബ്ദുല്‍ നാസര്‍ മദനി, തടയന്റവിട നസീര്‍ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. കേസിലെ മറ്റു പ്രതികള്‍ എല്ലാം പിടിയിലായിരുന്നു.

latest madani
Advertisment