Advertisment

കർണാടകയിൽ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി? അഭിപ്രായ വോട്ടെടുപ്പുകളിൽ നിന്നുള്ള പ്രധാന കാര്യങ്ങൾ ഇതാ

New Update

ബംഗളൂരു: 2023 മെയ് 10 ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുറഞ്ഞത് മൂന്ന് അഭിപ്രായ സര്‍വേകള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നു, അതേസമയം സീ ന്യൂസിന്റെ അഭിപ്രായ സര്‍വേ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവരുമെന്ന് പ്രവചിക്കുന്നു.

Advertisment

publive-image

എബിപി-സി വോട്ടര്‍ അഭിപ്രായ വോട്ടെടുപ്പ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു, അതേസമയം ബിജെപിക്ക് വലിയ തോല്‍വിയുണ്ടാകുമെന്നും ജനതാദളിന്റെ (സെക്കുലര്‍) പ്രകടനം വളരെ താഴെയായിരിക്കുമെന്നും പ്രവചിക്കുന്നു.

2023ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച സമീപകാല അഭിപ്രായ സര്‍വേകളില്‍ നിന്നുള്ള പ്രധാന കാര്യങ്ങള്‍ അറിയാം

1. എബിപി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വേ പ്രകാരം കര്‍ണാടകയിലെ 224 നിയമസഭാ സീറ്റുകളില്‍ 107 മുതല്‍ 119 വരെ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയേക്കും. ബിജെപിക്ക് 74 മുതല്‍ 86 സീറ്റുകളും ജെഡി(എസ്)ന് 23 മുതല്‍ 35 വരെ സീറ്റുകളും ലഭിക്കും.

2. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി കോണ്‍ഗ്രസിനേക്കാള്‍ അഞ്ച് ശതമാനം പിന്നിലാകുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന് 40 ശതമാനവും ബിജെപിക്ക് 35 ശതമാനവും വോട്ട് നേടാനാകും. ജെഡിഎസ്സിന് 17 ശതമാനം വോട്ട് ലഭിച്ചേക്കും.

സീറ്റ് വിഹിതം -ആകെ സീറ്റുകള്‍ - 224

ബിജെപി: 74 മുതല്‍ 86 വരെ സീറ്റുകള്‍ നേടും

കോണ്‍ഗ്രസ്: 107 മുതല്‍ 119 വരെ സീറ്റുകള്‍ നേടും

ജെഡി(എസ്): 23 മുതല്‍ 35 വരെ സീറ്റുകള്‍ നേടും

മറ്റുള്ളവര്‍: 0 മുതല്‍ 5 വരെ സീറ്റുകള്‍ നേടും

വോട്ട് ശതമാനം

ബിജെപി - 35%

കോണ്‍ഗ്രസ് - 40%

ജെഡി(എസ്) - 17%

മറ്റുള്ളവ - 8%

3. ഇന്ത്യാ ടുഡേ-സിവോട്ടറിന്റെ മറ്റൊരു അഭിപ്രായം കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. അഭിപ്രായ വോട്ടെടുപ്പ് പ്രകാരം ബിജെപിക്ക് 74-86 സീറ്റുകള്‍ മാത്രമേ ലഭിക്കൂ, 2018 ല്‍ പാര്‍ട്ടിക്ക് ലഭിച്ചതിനേക്കാള്‍ 24 സീറ്റുകള്‍ കുറയും.

Advertisment