Advertisment

കോവിഡ് ഭീതിയുടെ കാലത്ത് ബാങ്ക് ജീവനക്കാരുടെ സുരക്ഷിതത്വം സർക്കാര്‍ ശ്രദ്ധിക്കാത്തത് പ്രതിഷേധത്തിന് കാരണമായി.  ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു…

New Update

publive-image

Advertisment

ഇടുക്കി: കോവിഡ് ഭീതിയുടെ കാലത്തു ബാങ്ക് ജീവനക്കാരുടെ സുരക്ഷിതത്വം സർക്കാര്‍ ശ്രദ്ധിക്കാത്തതു പ്രതിഷേധത്തിന് കാരണമായി. ഇത് സംബന്ധിച്ചു ബാങ്ക് ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ തങ്ങളുടെ ഭീതി പങ്കു വയ്ക്കുന്നു, കുറിപ്പ് ഇങ്ങനെ...

ബാങ്ക് ജീവനക്കാരുടെ കുടുംബങ്ങൾ അനാഥമാകുമ്പോൾ - കോവിഡ് മൂലം അകാലത്തിൽ വിട പറയുന്ന ഒരു ബാങ്ക് ജീവനക്കാരനും ഒരു ബാങ്ക് മാനേജരും ഒരു പത്രത്തിലും ഒരു ചാനലിലും കാര്യമായ ഒരു വാർത്ത ആയി വരില്ല.

എന്നാൽ എല്ലാ ബാങ്ക് ജീവനക്കാരും സ്വന്തം ബാങ്കിന്റെ സർക്കുലർ എടുത്തു നോക്കുക - ബാങ്കിന്റെ ആദരാഞ്ജലികൾ വാങ്ങി അകാലത്തിൽ പൊലിയുന്നവർ എത്ര അധികം എന്ന അൽപ്പം ഭയപ്പെടുത്തുന്ന കണക്കുകൾ അവിടെ നിന്നും കിട്ടും.

മാർച്ച്‌ 2019 ലെ ലോക്ക്ഡൗൺ മുതൽ ഇന്ന് വരെ ബാങ്കുകൾ പ്രവർത്തിക്കണം എന്നുള്ള കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടായില്ല. ഓൺലൈനിൽ മാത്രം ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർമാർ ഉൾപ്പെടെ ഉള്ള ജീവനക്കാർക്ക് രണ്ട് മൂന്ന് ദിവസത്തെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി വന്നപ്പോൾ എത്ര ജാഗ്രതയോടെയാണ് വാക്‌സിൻ കൊടുത്ത് സജ്ജരാക്കിയത്.

അവശ്യ സർവീസിൽ വരുന്ന മറ്റെല്ലാ വിഭാഗങ്ങൾക്കും കൊടുത്ത് കഴിഞ്ഞ ശേഷം എങ്കിലും ഇക്കാലമത്രയും പ്രവാസികൾ ഉൾപ്പെടെ ഉള്ള പൊതുജനവുമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ബാങ്ക് ജീവനക്കാരുടെ വാക്‌സിനേഷനു ഒരു മുൻഗണനയും ലഭിക്കാത്തതു അത്യന്തം ദുഃഖകരം തന്നെ.

എൽഐസിക്ക് വരെ ശനിയാഴ്ച അവധി ദിവസമാക്കിയിട്ടും ദശകങ്ങൾ ആയി ആഴ്ചയിൽ 5 പ്രവർത്തി ദിനം എന്ന ആവശ്യം ഉന്നയിക്കുന്ന ബാങ്ക് ജീവനക്കാർക്ക് ഈ കോവിഡ് കാലത്തും ഒന്നരാടം ശനിയാഴ്ച പ്രവർത്തി ദിനം തന്നെ.

ബാങ്ക് ജീവനക്കാർക്ക് വാക്‌സിൻ മുൻഗണനയിൽ കൊടുക്കണം എന്ന ധനകാര്യ മന്ത്രിയുടെ നിർദേശം ഉണ്ടായിട്ടും അത് നേടിയെടുക്കാൻ കഴിവില്ലാത്ത വണ്ണം ദുർബലരാണോ, രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്ന് പറയുന്ന ബാങ്കിംഗ് രംഗത്തെ ജോലിക്കാർ.

ജീവനക്കാരുടെ ജീവന് ഇത്രയും ഭീഷണി ഉയർത്തുന്ന സാഹചര്യം ഉണ്ടായിട്ടും അതിനു വേണ്ടി ശബ്ദിയ്ക്കാൻ ആകാത്ത വണ്ണം നിസഹായർ ആണോ അതിശക്തർ എന്ന് പലപ്പോഴും അവകാശപ്പെടുന്ന യൂണിയനുകളും അസോസിയേഷനും മാനേജ്മെന്റും എല്ലാം.

ആര് നിശബ്ദത പാലിച്ചാലും അത് ബാധിക്കുന്നത് നമ്മളെ മാത്രമല്ല, നമ്മളിലൂടെ രോഗസാധ്യത ഉള്ള കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളെ കൂടിയാണ്, അവരുടെ ജീവനെ കൂടിയാണ് എന്ന ഉത്തമബോധ്യത്തോടെ ബാങ്ക്ജീവനക്കാർക്ക് മുൻഗണനയിൽ വാക്‌സിൻ വേണം എന്ന ആവശ്യം ഉയർത്തിപ്പിടിക്കാം.

എന്തിലും നിശബ്ദത പാലിക്കുന്ന ബാങ്കിംഗ് രംഗത്തെ സുഹൃത്തുക്കളെ, കോവിഡ് കാലത്ത് ബാങ്കുകൾ പ്രവർത്തിക്കണം എന്ന തീരുമാനം എടുക്കാൻ ഉള്ള ജാഗ്രത കാണിച്ചവർ അവർക്കു വാക്‌സിനു മുൻഗണന കൊടുക്കണം എന്ന നിർദേശം കാണാത്ത സ്ഥിതിക്കു നമ്മൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുക തന്നെയേ നിവൃത്തിയുള്ളൂ.

 

ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യുക എങ്കിലും ചെയ്യുക. നടപ്പിലാക്കാൻ കഴിവുള്ള ആരെങ്കിലും നമ്മുടെ ആവശ്യം കാണുന്നത് വരെ എങ്കിലും... ഇങ്ങനെ പോകുന്നു പ്രതിഷേധ സ്വരങ്ങൾ.

ജോലി ചെയ്യാൻ തയ്യാറായ ഇവർക്ക് വാക്സിനേഷനുള്ള സൗകര്യം എങ്കിലും ചെയ്തു കൊടുക്കണമെന്നുള്ളത് ന്യായമായ ആവശ്യമാണ്. കരുതലിന്റെ ആളുകളും ഇത് മറന്നെന്നാണ് ജീവനക്കാർ പറയുന്നത്.

idukki news
Advertisment