Advertisment

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളബാങ്ക് ജീവനക്കാർ പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: കേരളബാങ്ക് ജീവനക്കാരുടെ 40 മാസം പിന്നിട്ട ശമ്പളപരിഷ്കരണം ഉടൻ നടപ്പാക്കുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കേഡർ മെർജർ നടപ്പാക്കുക, പാർട്ട് ടൈം ജീവനക്കാരുടെ പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിസ്ട്രിക്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി.

Advertisment

publive-image

കേരളബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ ബെഫി സംസ്ഥാന വൈസ് പ്രസിഡൻ്റ് സജി വർഗീസ് ഉദ്‌ഘാടനം ചെയ്തു.

ഡിബിഇഎഫ് ജില്ലാ സെക്രട്ടറി എ രാമദാസ് അധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി വി ജയദേവ് സംസാരിച്ചു. എൽ സിന്ധു ജ സ്വാഗതവും ആർ വാസുദേവൻ നന്ദിയും പറഞ്ഞു. 45 ശാഖയ്ക്ക് മുന്നിലും ധർണ നടന്നു.

Advertisment