Advertisment

മൊട്ടോറിയം ആനുകൂല്യ നിയമങ്ങൾ സ്വകാര്യ ബാങ്കുകൾ കാറ്റിൽ പറത്തി സാധാരണ ജനങ്ങളെ വേട്ടയാടുന്നു: കേന്ദ്ര സർക്കാർ കണ്ണടയ്ക്കുന്നുവെന്ന് കെ പി സി സി - ഒബിസി ഡിപ്പാർട്ട്മെൻ്റ്

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ:- റിസർവ്വ് ബാങ്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിൻ്റെ ആനുകൂല്യങ്ങൾ സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയെടുത്ത ജനങ്ങൾക്ക് വൻ തിരിച്ചടിയായിരിക്കുന്നുവെന്ന് KPCC - OBC ഡിപ്പാർട്ട്മെൻറ് സംസ്ഥാന ജനറൽ സെകട്ടറി ശ്രീ.രാജേഷ് സഹദേവൻ ആരോപിച്ചു.

Advertisment

കോവിഡിൻ്റെ വ്യാപന കാലത്ത് മൊറട്ടോറിയം കാലാവധി നീട്ടികൊണ്ടുള്ള പ്രഖ്യാപനമുണ്ടായിട്ടും ഇതിൻ്റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ല. കോവിഡു കാലത്ത് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന വർക്ക് വായ്പ പുനക്രമീകരിക്കുവാൻ എല്ലാ ബാങ്കുകൾക്കും RBl നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ചില ബാങ്കുകളിലെ ഏജൻ്റ്മാർ ഫോണിലൂടെയും മറ്റും പലിശയുടെയും പിഴപലിശയുടെയും കണക്കുകൾ നിരത്തി വായ്പയെടുത്തവരെ ആശങ്കയിലാക്കി പണം തിരികെ അടപ്പിക്കാനുള്ള സമ്മർദ്ധരീതിയാണ് അവലംബിക്കുന്നത്. തിരിച്ചടവ് തൽക്കാലം നീട്ടിയിട്ടുണ്ടെന്നല്ലാതെ പലിശയിലും പിഴപലിശയിലും യാതൊരു കുറവും ഇവർ ചെയ്യുന്നില്ല.

ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ക്രഡിറ്റ് റേറ്റിംഗായ സിബിൽ പോലുള്ളവയിൽ സാധാരണക്കാരൻ കുടുങ്ങുകയും പിന്നീട് എടുക്കുന്ന വ്യക്തിഗത, ഭവന, വിദ്യാഭ്യാസ വായ്പകളെ മൊത്തത്തിൽ പ്രതികൂലമായി ഇത് ബാധിച്ചുവെന്നും വരാം. ആഗസ്റ്റ് 31 വരെയായിരുന്നു RBl നൽകിയ ഈ കടാശ്വാസത്തിൻ്റെ (മൊറട്ടോറിയം) ഇളവ് കാലാവധി.

കൊവിഡ് കാല പ്രതിസന്ധിയിൽ സാമ്പത്തീകമായി ആഘാതം അനുഭവിച്ചവർക്ക് ഇതിൻ്റെ ആനുകൂല്യം എങ്ങിനെ ഉപകാരപ്പെടുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ബാങ്കുകളുടെ ഒത്തുകളികൾക്ക് വ്യക്തത വരുത്തുന്നതിനും മൊറട്ടോറിയവുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾ അകറ്റണമെന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് പല തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ ഒരു മറുപടിയും നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. മൊറട്ടോറിയം കാലാവധി നീട്ടുന്നതിനും മറ്റും പല ഹർജികളും സുപ്രീം കോടതിയിൽ ഇതിനിടയിൽ പലരായി ഫയൽ ചെയ്തു കഴിഞ്ഞു. സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് വീണ്ടും വാദങ്ങൾ കേൾക്കാനിരിക്കുന്നതേയുള്ളൂ. കേന്ദ്ര സർക്കാരിൻ്റെ സോളിസിറ്റർ ജനറലായ തുഷാർ മേത്ത RBl യുടെയും കേന്ദ്ര സർക്കാരിൻ്റെയും നിലപാടുകൾ വ്യക്തമാക്കണം..

യഥാർത്ഥത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച നടപടി മാദ്ധ്യമങ്ങൾ വഴി കൊട്ടിഘോഷിക്കുക മാത്രമാണ് കേന്ദ്ര സർക്കാർ ചെയ്തത്.രാജ്യത്ത് കോ വിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജീവിത മാർഗ്ഗങ്ങൾ പലതും നിലച്ച് വരുമാനമില്ലാത്ത സാഹചര്യത്തിൽ ബാങ്കുകൾ പലിശയും പിഴപലിശയും ഈടാക്കുന്നത് മൊറട്ടോറിയമെന്ന കടാശ്വാസ ലക്ഷ്യത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

വായ്പ തുകയുമായി ബന്ധപ്പെട്ട പലിശകളുടെ ഇളവാണ് ഇവിടെ പ്രഖ്യാപിക്കേണ്ടതെന്ന് ഈ മേഖലയിലെ വിദഗ്ധർ കേന്ദ്ര ഗവൺമെൻറിനെ പല തവണ അറിയിച്ചിട്ടും യാതൊരു ഗുണവും ഉണ്ടായിട്ടില്ല. മൊറട്ടോറിയം കാലാവധി രണ്ട് വർഷത്തേക്കെങ്കിലും നീട്ടി നൽകിയാൽ മാത്രമേ കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് പതുക്കെ ,പതുക്കെ കരകയറുന്നവർക്ക് താൽക്കാലികമായ ഒരു ആശ്വസമുണ്ടാക്കുകയുള്ളൂവെന്ന് നിസംശയം പറയാം. പക്ഷെ ഈ രീതി അംഗീകരിക്കാനാവുകയില്ലെന്നാണ് പല ബാങ്കുകളുടെയും നിലപാട്.

മൊറട്ടോറിയം സംവിധാനത്തെ ഉപയോഗിക്കാത്തവർക്ക് പോലും അധിക ബാദ്ധ്യത വരുത്തുന്ന തെറ്റായ സംവിധാനമാണ് ബാങ്കുകളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ഇത്തരം തീരുമാനങ്ങൾ സാധാരണ വായ്പക്കാരെ വളരെ ദോഷകരമായി ബാധിക്കും. ഇത് ഗുണത്തെക്കാളേറെ ദേഷമാവും ഉണ്ടാക്കുക. കോവിഡ് കാലത്ത് വരുമാനം നിലച്ചുപോയ ഇടത്തരക്കാരെ ഏറെ പ്രതിസന്ധിയി ലാക്കുന്ന ഇരുട്ടടിയായിരിക്കും മൊറട്ടോറിയമെന്ന കേന്ദ്ര സർക്കാരിൻ്റെ ഈ പ്രഹസന പദ്ധതി. പിഴയും പിഴപലിശയും കോവിഡെന്ന മഹാമാരി ഒഴിഞ്ഞു പോകുന്ന കാലയളവു വരെയെങ്കിലും ഉണ്ടാവരുതെന്നും കർഷകരെയും ചെറുകിട വ്യവസായ സംരംഭകരെയും വിദ്യാഭ്യം വായ്പയെടുത്ത വരെയും ബാങ്കുകളുടെ അമിത പലിശയിലും ജപ്തി ഭീഷണിയിൽ നിന്നു ഒഴിവാക്കി മനുഷ്യത്യപരമായ സമീപനമുണ്ടാവണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു.

Advertisment