Advertisment

പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം ഈടില്ലാതെ പ്രവാസികള്‍ക്ക് പത്തുലക്ഷം രൂപവരെ വായ്‌പ...പദ്ധതിയ്ക്ക് തുടക്കമിട്ട് ബാങ്ക് ഒഫ് ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: പ്രവാസ ലോകത്തുനിന്ന് തിരിച്ചെത്തി സ്വന്തമായി സംരംഭം തുടങ്ങാന്‍ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശ്വാസ നടപടിയുമായി ബാങ്ക് ഒഫ് ഇന്ത്യ രംഗത്ത്.

Advertisment

publive-image

 

നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിപ്രകാരം, ഈടില്ലാതെ പത്തുലക്ഷം രൂപവരെ വായ്‌പ നല്‍കുന്ന പദ്ധതിക്കാണ് ബാങ്ക് ഒഫ് ഇന്ത്യ തുടക്കമിട്ടത്.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ബാങ്ക് ഒഫ് ഇന്ത്യ കേരള മേഖലാ സോണല്‍ മാനേജര്‍ വി. മഹേഷ് കുമാര്‍‌, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്‌ണന്‍ നമ്ബൂതിരി എന്നിവ‌ര്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികള്‍ക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും (പരമാവധി മൂന്നുലക്ഷം രൂപ) കൃത്യമായി വായ്‌പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ശതമാനം പലിശ സബ്‌സിഡിയും നല്‍കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്‍റ് പ്രോജക്‌ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ്.

നോര്‍ക്ക റൂട്ട്‌സ് റസിഡന്‍സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ. ഇളങ്കോവന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീഷ്, ബാങ്ക് ഒഫ് ഇന്ത്യ ഏരിയ മാനേജര്‍ ജോ‌ര്‍ജ് വര്‍ഗീസ്, സീനിയര്‍ മാനേജര്‍ ആര്‍. രാജേഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment