Advertisment

പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം നിങ്ങള്‍ക്ക് കക്കാന്‍ പോയിക്കൂടെ’ ; വാഹനപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം പിടിച്ചു വെച്ച ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധം

New Update

പാലക്കാട്: സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ വാഹനപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത പണം പിടിച്ചു വെച്ച ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കെതിരെ മലയാളികളുടെ പ്രതിഷേധം.

Advertisment

publive-image

ആലത്തൂരില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ സഹോദരങ്ങള്‍ക്ക് വേണ്ടി പിരിച്ചെടുത്ത തുക ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലത്തുള്ള ശാഖ വിട്ടു തരുന്നില്ലെന്ന ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവിന് പിന്നാലെയാണ് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

#Boycott_bank_of_india #support firoz kunnamparambil എന്നീ ഹാഷ്ടാഗുകളിലായി നിരവധി പേരാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ പേജില്‍ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ‘പാവങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും കയ്യിട്ട് വാരാന്‍ നാണമില്ലേ, ഇതിലും ഭേദം നിങ്ങള്‍ക്ക് കക്കാന്‍ പോയിക്കൂടെ’ എന്നും എത്രയും വേഗം പണം തിരിച്ച് കൊടുത്തില്ലെങ്കില്‍ ബാങ്ക് പൂട്ടിക്കുമെന്നും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ഭീണപ്പെടുത്തുന്നവരുമുണ്ട്.

https://www.facebook.com/FirosKunnamparambilOfficial/videos/323398125272466/

Advertisment