Advertisment

ഓസ്‌ട്രേലിയക്കെതിരായ പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കും അവസാന മൂന്ന് ഏകദിനങ്ങള്‍ക്കും വ്യത്യസ്തമായ ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകന്‍ വിരാട് കോഹ്‌ലി ടീമില്‍ തിരിച്ചെത്തി. ന്യൂസിലാന്‍ഡിനെതിരെ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറയും ലോകേഷ് രാഹുലും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ദിനേഷ് കാര്‍ത്തിക്കിനെ ഏകദിന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കി. ഭുവനേശ്വര്‍ കുമാറിനെ അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഋഷഭ് പന്തിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെയാണ് ട്വന്റി20 ടീമിലെ ഏക പുതുമുഖം. ഫെബ്രുവരി 24നാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.

Advertisment