Advertisment

‘ബിസിസിഐയും ഐപിഎൽ ഭരണസമിതിയും ചേർന്ന് കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് വിതച്ച ദുരിതത്തിന്റെ പശ്ചാത്തലത്തിൽ സഹായമായി നൽകേണ്ടതായിരുന്നു’-രൂക്ഷവിമര്‍ശനവുമായി മുന്‍താരം

New Update

publive-image

Advertisment

മുംബൈ: ബിസിസിഐയും ഐപിഎൽ ഭരണസമിതിയും കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് ദുരിതാശ്വാസത്തിനു നൽകേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരീന്ദർ ഖന്ന. കഴിഞ്ഞ വർഷം ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ (ഐസിഎ) പ്രതിനിധിയായി ഐപിഎൽ ഭരണസമിതിയിൽ അംഗമായിരുന്നു ഇദ്ദേഹം.

‘ബിസിസിഐയും ഐപിഎൽ ഭരണസമിതിയും ചേർന്ന് കുറഞ്ഞത് 100 കോടി രൂപയെങ്കിലും കോവിഡ് വിതച്ച ദുരിതത്തിന്റെ പശ്ചാത്തലത്തിൽ സഹായമായി നൽകേണ്ടതായിരുന്നു’ – ഖന്ന പറഞ്ഞു. ഐപിഎൽ കുറച്ചുകൂടി നേരത്തെ നിർത്തിവയ്ക്കേണ്ടതായിരുന്നുവെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ സീസണും യുഎഇയിൽത്തന്നെ സംഘടിപ്പിക്കുന്നതായിരുന്നു നല്ലതെന്നും ഖന്ന ചൂണ്ടിക്കാട്ടി.

Advertisment