Advertisment

വർക്കല ഇടവ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ പ്രാദേശിക ചാനൽ പ്രവർത്തവര്‍ക്ക് മര്‍ദ്ദനം

New Update

വർക്കല: വർക്കല ഇടവ വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ പ്രാദേശിക ചാനൽ പ്രവർത്തകരെ കെ.എസ്.ഇ.ബി ജീവനക്കാരനും അവിടത്തെ ഡി.ഐ.എഫ്.ഐ പ്രവർത്തകനും കൂടി അകാരണമായി മർദ്ധിച്ചു. വിസ്മയാ ന്യൂസ് ചാനൽ റിപ്പോർട്ടർ വിജീഷ് ' ക്യാമറമാൻ അനീഷ് എന്നിവർക്കാണ് ആക്രമണം ഉണ്ടായത്.

Advertisment

publive-image

കഴിഞ്ഞ ദിവസം വൈകുന്നേരം 5 മണിയോടെ ഇടവ ഓടയം ജംഗ്ഷനിലാണ് സംഭവം. ഒരു വാർത്തയുമായി ബന്ധപെട്ട പശ്ചാത്തലം ചിത്രികരിക്കുന്നതിനിടെ ഇലക്ട്രിക്ക് ലൈനിൽ അറ്റകുറ്റ പണി നടത്തുന്ന ജീവനക്കാരൻ പോസ്റ്റിനു മുകളിൽ നിന്ന് അലഷ്യമായി വലിച്ചെറിഞ്ഞ കയർ കുരുങ്ങി ചാനൽ പ്രവർത്തകരുടെ വാഹനം അപകടത്തിൽ പ്പെടുകയായിരുന്നു.

ഇത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകരെ കെ.എസ്.ഇ.ബി കാരൻ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഇറങ്ങി വന്ന് പ്രദേശ വാസിയായ കൂട്ടാളിയായ DyFI പ്രവർത്തകനും കൂടി അസഭ്യം പറയുകയും, കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ക്യാമറക്കും സാരമായ കേടുപാടുകൾ ഉണ്ടായി. കെ.എസ്.ഇ.ബി ജീവനക്കാരൻ മദ്യപിച്ചിരുന്നു. മാധ്യമ പ്രവർത്തകർ പോലീസിൽ പരാതി നൽകുകയും, താലൂക്ക് ആസ്പത്രിയിലേക്ക് പോകുകയും ചെയ്തു.

beat journalist
Advertisment