Advertisment

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്; നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും: നടി ഹാജരാവുക അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കൊച്ചിയില്‍ ബ്യൂട്ടി പാര്‍ലറിനു നേരെ നടന്ന വെടിവെപ്പ് കേസില്‍ മൊഴി നല്‍കാന്‍ നടി ലീന മരിയ പോള്‍ ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ തൃക്കാക്കര അസിസ്റ്റ് കമ്മീഷണര്‍ പി.പി ഷംസിന് മുന്നിലാണ് നടി ഹാജരാവുക. ജീവനു ഭീഷണിയുള്ളതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ലീന അറിയിച്ചിരുന്നു. അധോലോക സംഘങ്ങളുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.publive-image

വെടിവെപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് നേരത്തെ തീരുമാനിച്ചിരിരുന്നു. ഇതിന്റെ ഭാഗമായാണ് മൊഴി നല്‍കാന്‍ നേരിട്ട് ഹാജരാകാന്‍ ലീനയോട് പൊലീസ് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന അവര്‍ ഇന്ന് ഹാജരാകാമെന്ന് കഴിഞ്ഞ ദിവസം അഭിഭാഷകന്‍ മുഖേന അറിയിച്ചിരുന്നു. മുബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരില്‍ 25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് നാലുതവണ ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായി ഇന്നലെ നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

Advertisment