Advertisment

കെ.സി.സിയുടെ "എൻ്റെ മരം എൻ്റെ സമ്പത്ത് " എന്ന പദ്ധതിയുടെ ഉത്ഘാടനം ബിലീവേഴ്സ് ചർച്ച് സ്കൂളിൽ തുടക്കമായി

New Update

തിരുവല്ല: കേരളാ കൗൺസിൽ ഓഫ് ചർച്ച്സ് (കെ.സി.സി) പരിസ്ഥിതി കമ്മീഷൻ്റെ നേതൃത്വത്തിൽ തിരുവല്ല ബിലീവേഴ്‌സ് ചർച്ച് സ്കൂളിൽ കെ.സി.സി. കേന്ദ്രതലത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണം മാത്യു ടി തോമസ്എംഎഎല്‍എ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

കെ.സി.സിയുടെ "എൻ്റെ മരം എൻ്റെ സമ്പത്ത് " എന്ന പദ്ധതിയുടെ ഉത്ഘാടനം ബിലീവേഴ്സ് ചർച്ച് നിരണം അതിഭദ്രാസന സഹായമെത്രാൻ അഭി. മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പാ നിർവ്വഹിച്ചു.സ്മിജു ജേക്കബ് അദ്ധ്യക്ഷത വഹിച്ചു..

കെ.സി.സി ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി തോമസ്, സ്കൂൾ മനേജർ റവ.ഫാ.ജോർജ് കെ.എ, കൺവീനർ റവ.ഫാ ഏബ്രഹാം കോശി, പ്രിൻസിപ്പാൾ ഷെർലി ആൻ തോമസ് , ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസന പി ആർ ഒ സിബി സാം തോട്ടത്തിൽ , എൻ എം ജോർജ് എന്നിവർ പ്രസംഗിച്ചു.

കെ.സി.സി സോൺ ഭാരവാഹികളുടെ നേതൃത്വത്തിൽ ഇടവകതലങ്ങളിലും സഭാ-ഭദ്രാസന തലങ്ങളിലും വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിനാചരണങ്ങൾ നടത്തുകയും ചെയ്തു.

BELIVERS CHURCH SCHOOL
Advertisment