Advertisment

ബെംഗളുരു കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കി സഹായിച്ചിരുന്നു ; ബിനീഷ് കൊടിയേരിയെ കുരുക്കിലാക്കി അനൂപിന്റെ മൊഴി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: നടന്‍ ബിനീഷ് കൊടിയേരിയെ കുരുക്കിലാക്കി ബെംഗളുരുവില്‍ ലഹരി മരുന്നു കേസില്‍ പിടിയിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ മൊഴി. ബെംഗളുരു കമ്മനഹള്ളിയില്‍ ഹയാത്ത് എന്ന ഹോട്ടല്‍ തുടങ്ങുന്നതിന് ബിനീഷ് പണം നല്‍കി സഹായിച്ചിരുന്നു എന്നാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

പ്രതികള്‍ക്കെതിരായി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍. 2015ലാണ് പണം നല്‍കിയിരിക്കുന്നത്. 2018ല്‍ അനൂപ് ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ ഹോട്ടല്‍ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍ നടത്തിപ്പില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് മൊഴിയില്‍ ഇല്ല. അനൂപിനെ പലപ്രാവശ്യമായി ആറു ലക്ഷം രൂപയോളം കടം നല്‍കി സഹായിച്ചിട്ടുണ്ടെന്ന് ബിനീഷ് കോടിയേരിയും സമ്മതിച്ചിട്ടുണ്ട്.

ഈ വര്‍ഷം ആദ്യം ഹെന്നൂര്‍ റിങ് റോഡില്‍ രണ്ടു പങ്കാളികള്‍ക്കൊപ്പം മറ്റൊരു ഹോട്ടല്‍ തുടങ്ങുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ അത് പൂര്‍ത്തിയാക്കാനായില്ല. ഈ സമയമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഡ്രഗ് ബിസിനസ് പരീക്ഷിക്കുന്നതിന് തീരുമാനിച്ചതെന്ന് അനൂപ് എന്‍സിബിക്കു നല്‍കിയ മൊഴിയില്‍ പറയുന്നു.

ഇതിനായി റിജേഷ് എന്നയാളുമായി ബന്ധപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. നേരത്തെ ഗോവയില്‍ ഒരു മ്യൂസിക് പരിപാടിയില്‍ പങ്കെടുത്തപ്പോഴുള്ള സൗഹൃദമാണ് ഈ ഇടപാടിലേയ്ക്ക് നയിച്ചത്. ഇതിനായി തന്റെ റസ്റ്ററന്റിന്റെ അടുക്കള ഉപകരണങ്ങള്‍ വിറ്റാണ് പണം കണ്ടെത്തിയത്. എന്നാല്‍ ഡ്രഗ് ഇടപാടു സംബന്ധിച്ച വിവരങ്ങള്‍ ബന്ധുക്കള്‍ക്കൊ വീട്ടുകാര്‍ക്കൊ അറിയില്ലെന്നും അനൂപ് മൊഴിയില്‍ പറയുന്നുണ്ട്.

bineesh kodiyeri
Advertisment