Advertisment

ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു; പുകമറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല; യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവന്ന് ബെന്നി ബെഹനാന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നുവന്ന് ബെന്നി ബെഹനാന്‍ എംപി.ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ഇന്ന് തന്നെ രാജിക്കത്ത് കൈമാറുമെന്ന് ബെന്നി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചതായും ബെന്നി ബഹന്നാന്‍ പറഞ്ഞു.

Advertisment

publive-image

'രാജി സംബന്ധിച്ച തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. പുകമറയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉമ്മന്‍ ചാണ്ടിയുമായുള്‍പ്പെടെ അഭിപ്രായ വ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചു. ഇത്തരം അവസരങ്ങള്‍ക്ക് അറുതി വരുത്താനാണ് രാജി' ബെന്നി ബെഹനാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

അതെസമയം ,പുതിയ യുഡിഎഫ് കണ്‍വീനറെ നിയമിക്കാന്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ തമ്മില്‍ ധാരണയായിരുന്നു. യുഡിഎഫ് കണ്‍വീനറായി മുന്‍ കെപിസിസി അധ്യക്ഷന്‍ എംഎം ഹസനെയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് പ്രൊഫ.കെവി തോമസിനെയും നിയമിക്കാനായിരുന്നു ധാരണ. തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പുതിയ പ്രഖ്യാപനം ഉണ്ടാകുമെന്നത് മുന്നില്‍ കണ്ടാണ് ബെന്നിയുടെ രാജി.

ബെന്നി ബഹനാനോട് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഐ ഗ്രൂപ്പും ബെന്നിയ്ക്ക് അനുകൂലമാകാതെ വന്നതോടെ പുറത്താക്കപ്പെടും എന്ന സാഹചര്യം ഉണ്ടായതോടെയാണ് ഗത്യന്തരമില്ലാതെ ബെന്നി രാജിവെക്കുന്നത്.

benni bahanan
Advertisment