Advertisment

വസ്തുതകൾ പുറത്ത് വരാതിരിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുന്നത്: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്ന് ബെന്നി ബഹനാൻ

New Update

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരാജയപ്പെട്ടെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ. വസ്തുതകൾ പുറത്ത് വരാതിരിക്കുന്നതിന് വേണ്ടിയാണ് പ്രതിപക്ഷത്തെ മുഖ്യമന്ത്രി കടന്നാക്രമിക്കുന്നതെന്നും ബെന്നി ബഹനാൻ പറഞ്ഞു.

publive-image

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകൾ വളരെക്കുറവാണ്. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു. മോശമായ വാക്കുകൾ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയും സിപിഎം പ്രവർത്തകരുമാണെന്ന് അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.

Advertisment