Advertisment

ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ജി സ്പര്‍ജന്‍ കുമാറിനെ മാറ്റി: എഡിജിപി യോഗേഷ് ഗുപ്ത ബവ്‌കോയുടെ പുതിയ എംഡി

New Update

തിരുവനന്തപുരം : ബിവറേജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ജി സ്പര്‍ജന്‍ കുമാറിനെ മാറ്റി. പകരം കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ എഡിജിപി യോഗേഷ് ഗുപ്തയെ ബവ്‌കോയുടെ പുതിയ എംഡിയായി സര്‍ക്കാര്‍ നിയമിച്ചു.

Advertisment

publive-image

ബവ്‌കോ മുന്‍ എംഡി സ്പര്‍ജന്‍ കുമാറിനെ ക്രൈംബ്രാഞ്ച് ഐജി ആയാണ് മാറ്റി നിയമിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി വൈ അനില്‍കാന്തിനെ റോഡ് സേഫ്റ്റി കമ്മീഷണറായി നിയമിച്ചു.

ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബിനെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. എഡിജിപി (ട്രെയിനിങ്ങ്) അധിക ചുമതലയും നല്‍കിയിട്ടുണ്ട്.

കൊച്ചി കമ്മീഷണരായിരുന്ന വിജയ് സാഖറേയാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേദാവിയായും, ബി സന്ധ്യയെ ഫയര്‍ഫോഴ്‌സ് മേധാവിയായും നിയമിച്ചിട്ടുണ്ട്.

Advertisment