Advertisment

താമസം മൂന്ന് സെന്റിലെ വീട്ടില്‍, ഒപ്പം കടബാധ്യതയും; ഭാഗ്യമിത്രയിലൂടെ ഭാഗ്യദേവത കടാക്ഷിച്ചപ്പോള്‍ മണിയെ തേടിയെത്തിയത് ഒരു കോടി രൂപ

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

നെന്മാറ: കേരള ലോട്ടറി നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നെന്മാറ സ്വദേശിക്ക്. കയറാടി പട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകൻ മണിയാണ് ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാൻ.

നെന്മാറ എൻഎംകെ സൂപ്പർ ഏജൻസീസ് ലോട്ടറിക്കടയിൽ നിന്നു ചെറുകിട വിൽപനക്കാരൻ പട്ടുകാട് സ്വദേശി രാമകൃഷ്ണൻ വിറ്റ ബിഎം 429076 എന്ന ടിക്കറ്റിനാണു സമ്മാനം ലഭിച്ചത്. ഞായറാഴ്ച നറുക്കെടുത്ത ലോട്ടറിയുടെ ഫലം മണി പരിശോധിച്ചത് ഇന്നലെയായിരുന്നു.

സർക്കാർ നൽകിയ 3 സെന്റിലെ വീട്ടിൽ കഴിയുന്ന മണിയുടെ ഉപജീവനമാർഗം പുല്ലുവെട്ടും കൂലിപ്പണിയുമാണ്. ഹൃദ്രോഗിയായ അമ്മ കല്യാണിയുടെ ചികിത്സാച്ചെലവുകൾക്കും ബാങ്കിലും മറ്റുമുള്ള കടബാധ്യത തീർക്കാനും വഴിയില്ലാതെ ദുരിതത്തിൽ കഴിയുന്നതിനിടെയാണു ഭാഗ്യം മണിയെ തേടിയെത്തിയത്. അമ്മ കല്യാണിയും ഭാര്യ രാജാമണിയും മക്കളായ രന്‍ജിത്ത്, ഷീജ എന്നിവരടങ്ങുന്നതാണ് മണിയുടെ കുടുംബം.

അസുഖ ബാധിതയായ അമ്മയെ ചികിത്സിക്കാനും കടങ്ങൾ വീട്ടാനുമാണ് മുൻ​ഗണന നൽകുകയെന്ന് മണി പറയുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പൗർണമി ലോട്ടറി നിർത്തലാക്കി പകരം എല്ലാമാസവും ആദ്യ ഞായറാഴ്ചകളിൽ നറുക്കെടുക്കുന്ന ഭാഗ്യമിത്രയുടെ രണ്ടാമത്തെ നറുക്കെടുപ്പായിരുന്നു ഇത്. ഒരുകോടി വീതം അഞ്ച് പേര്‍ക്ക് ലഭിക്കുന്ന ലോട്ടറിയാണ് ഭാഗ്യമിത്ര.

Advertisment