Advertisment

ഭാരത്‌ ബച്ചാവോ റാലിയോടെ രാഹുല്‍ വീണ്ടും പോരാട്ടവീര്യത്തിലേയ്ക്ക് ! റാലിയുടെ വിജയത്തില്‍ കെസി വേണുഗോപാലിനും നേതാക്കള്‍ക്കും അഭിനന്ദനം. കോണ്‍ഗ്രസിന് വഴിത്തിരിവായ റാലിയുടെ വിലയിരുത്തല്‍ ഇങ്ങനെ ..

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ഏറ്റവും വലിയ സമര പരിപാടിയായ ഭാരത്‌ ബച്ചാവോ റാലിയുടെ വിജയത്തില്‍ പ്രധാന സംഘാടകനും സംഘടനാചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറിയുമായ കെസി വേണുഗോപാലിന് രാഹുല്‍ഗാന്ധിയുടെ അഭിനന്ദനം.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവിന് തുടക്കമെന്ന് വിശേഷിപ്പിക്കപെട്ട റാലി വന്‍ വിജയമായി മാറിയതിനു പിന്നാലെയായിരുന്നു രാഹുലിന്‍റെ അഭിനന്ദനം.

വേണുഗോപാലിനെ പേരെടുത്ത് പരാമര്‍ശിക്കുന്ന ട്വിറ്റ് സന്ദേശത്തില്‍ മറ്റു ജനറല്‍സെക്രട്ടറിമാരെയും പി സി സി അധ്യക്ഷന്മാരെയും മറ്റു സംഘടനാ നേതാക്കളെയും രാഹുല്‍ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ സന്ദേശത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുള്ളത് വേണുഗോപാലിനെ മാത്രമാണ്.

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുത്തനുണര്‍വ് പകരുന്നതായിരുന്നു ഭാരത്‌ ബച്ചാവോ റാലി. വന്‍ പ്രവര്‍ത്തക പങ്കാളിത്തമായിരുന്നു റാലിയില്‍ ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ക്ക് ശേഷം പാര്‍ട്ടിയിലും പൊതുരംഗത്തും ദേശീയ തലത്തില്‍ അത്രകണ്ട് സജീവമാകാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിരുന്നില്ല.

മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ വരെ രാഹുല്‍ ഒഴിവാക്കുകയായിരുന്നു. എന്നാല്‍ പൗരത്വ ബില്ലും പാര്‍ലമെന്റിലെ ഭരണകക്ഷി ആക്രമങ്ങളും പുതിയ പോരാട്ടങ്ങള്‍ക്ക് രാഹുലിനെ ഒരുക്കുന്നതായിരുന്നു എന്നാണു നേതാക്കളുടെ വിലയിരുത്തല്‍.

അതിനിടെയിലായിരുന്നു ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം നടത്തിയ തയ്യാറെടുപ്പിലൂടെ ഭാരത്‌ ബച്ചാവോ റാലി കോണ്‍ഗ്രസ് ആസൂത്രണം ചെയ്തത്. ഇതോടെ രാഹുല്‍ വീണ്ടും ആവേശഭരിതനായി നേത്രുത്വത്തില്‍ തിരികെയെത്തുന്നു എന്നാണ് വിലയിരുത്തല്‍.

rahul gnadhi
Advertisment