Advertisment

സല്‍മാന്‍ ഖാന്‍- കത്രീന കൈഫ്; ‘ഭാരത്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

 

സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘ഭാരത്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പങ്കിടുന്ന വാഗ ബോര്‍ഡില്‍ നിന്നും പാകിസ്ഥാന് അഭിമുഖമായി നില്‍ക്കുന്ന സല്‍മാന്‍ ഖാനെയും കത്രീന കൈഫിനെയുമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക.

അലി അബ്ബാസ് സഫറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ടൈഗര്‍ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍- സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് എന്നിവര്‍ ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഭാരത്’ എന്ന സിനിമയ്ക്കുണ്ട്. സല്‍മാന്‍ ഖാനും സംവിധായകന്‍ അലി അബ്ബാസ് സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്’.

പഞ്ചാബിലെ ലുധിയാനയിലെ ഒരു ഗ്രാമത്തില്‍ ഒരുക്കിയ സെറ്റിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണുന്ന ദൃശ്യമുള്‍പ്പെടെയുള്ള ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. സുരക്ഷാകാരണങ്ങളാല്‍ വാഗ അതിര്‍ത്തിയില്‍ സിനിമാ ചിത്രീകരണം അനുവദിക്കാറില്ല. ഇക്കാരണത്താലാണ് താല്‍കാലിക സെറ്റൊരുക്കിയത്. പാകിസ്ഥാനില്‍ ചിത്രീകരിക്കേണ്ട ചില ദൃശ്യങ്ങളും താല്‍കാലിക സെറ്റൊരുക്കിയാണ് ചിത്രീകരിച്ചതെന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകന്‍ വ്യക്തമാക്കി.

Advertisment