Advertisment

ഭോപ്പാലില്‍ കല്യാണം കഴിപ്പിച്ച തവളകളെ വേര്‍പിരിച്ചു കാരണം ഇതാണ്....

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഭോപ്പാല്‍: വരള്‍ച്ചയെ മറികടക്കാന്‍ ഭോപ്പാലില്‍ ആദ്യം തവളകളെ കല്യാണം കഴിപ്പിച്ചു.

Advertisment

publive-image

 

സംഭവം വിചാരിച്ചതുപോലെ ഫലം കണ്ടു വരള്‍ച്ച മറികടന്നു. എന്നാല്‍ മഴ കനത്തതോടെ കല്യാണം കഴിപ്പിച്ച തവളകളെ തമ്മില്‍ പിരിച്ചിരിക്കുകയാണ്.

രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു വിവാഹം നടത്തിയത്. ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ വലിയ ഒരു ചടങ്ങായിരുന്നു അത്.

കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

പക്ഷേ മഴകൊണ്ട് ബുദ്ധിമുട്ടുകയാണെങ്കിലും ആ പാവം തവളകളെ വേര്‍ പിരിച്ചത് എന്തിനാണെന്നാണ് ഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ചോദിക്കുന്നത്.

Advertisment