Advertisment

ബീഹാറില്‍ വെള്ളപ്പൊക്ക ബാധിതര്‍ വിശപ്പടക്കിയത് എലിയെ ഭക്ഷിച്ച്‌. സര്‍ക്കാര്‍ നിഷ്ക്രിയം. ദുരിതമേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

author-image
അനൂപ്‌ വി എം
Updated On
New Update

publive-image

Advertisment

ബീഹാര്‍ : ഈ വെള്ളപ്പൊക്കം വന്നാല്‍ പിന്നെ എന്തു ചെയ്യാനാ. അതും മറ്റെങ്ങോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ കൂടിയാണെങ്കില്‍. അപ്പോള്‍ വീടും അനുബന്ധ സാമഗ്രികളും തൂത്തെറിയപ്പെടും. ജീവിക്കാനുള്ള എല്ലാവിധ സാഹചര്യങ്ങളും നഷ്ടമാകും.

പലരും എല്ലാം ഉപേക്ഷിച്ച് സുരക്ഷിതമായ ഇടങ്ങളിലേക്ക് പാലായനം ചെയ്യും. അതിനു പറ്റാത്തവരുടെ ദയനീയ കഥയാണ് ഇനി പറയാന്‍ പോകുന്നത്. ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം കിട്ടാതാകുമ്പോള്‍ എന്തു ചെയ്യും.

വിശപ്പ് പ്രശ്‌നമാകുമ്പോള്‍ കണ്ണില്‍ കണ്ടത് ഭക്ഷിക്കുക തന്നെ ചെയ്യും, വിശപ്പ് അത്രമാത്രം വിലപ്പെട്ട ഒന്നാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ.  ബിഹാറിലെ ഡാങ്കി ടോല വില്ലേജില്‍ കാതിഹാര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

കേള്‍ക്കുമ്പോള്‍ ആര്‍ക്കും അതിശയമല്ല തോന്നുന്നത് മറിച്ച് സങ്കടമാണ്. ഏകദേശം മൂന്നൂറോളം വരുന്ന വെള്ളപ്പൊക്ക ബാധിതരായ മനുഷ്യരാണ് എലികളെ ഭക്ഷിച്ച് വിശപ്പ് അടക്കുന്നത്. ടല്ല മര്‍മര്‍ എന്ന സ്ഥലവാസി പറയുന്നത്  ഞങ്ങളുടെ വീട്ടിലെ എലികളെ ഭക്ഷിച്ചാണ് ഞങ്ങള്‍ വിശപ്പ് അടക്കുന്നത് എന്നാണ് .

ഒരു വിധത്തിലുള്ള സജ്ജീകരണങ്ങളും ഞങ്ങള്‍ക്കു വേണ്ടി ഒരുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് ഇവര്‍ പറയുന്നത്. ഗവണ്‍മെന്റ് നിസ്സഹരിച്ചു നില്‍ക്കുയാണ്. ഒരു എലിയെ പിടിച്ച് താന്‍ വകവരുത്തിയ കഥയാണ് ഒരു സ്ഥലവാസി പറഞ്ഞത്. അതിനു പിന്നില്‍ ഒരു കാരണം ഉണ്ട് താനും.

ഞങ്ങടെ ഭക്ഷണം അവന്‍ അകത്താന്‍ ശ്രമിച്ചു. അതിനെ കൊല്ലാതെ പിന്നെ എന്തു ചെയ്യാനാണെന്നാണ് മൂപ്പരുടെ അഭിപ്രായം. കഡ്വാ മണ്ഡലത്തിലെ ബ്ലോക്ക് ഡവലപ്പ്‌മെന്‌റ് ഓഫീസറായ രാകേഷ് കുമാറിന്റെ വാക്കുകളില്‍ ഗ്രാമവാസികള്‍ പറയുന്ന പ്രകാരമുള്ള ഒരു സാഹചര്യം ഇല്ലന്നാണ്.

ഇനി അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കില്‍ അത് അവര്‍ ശീലിച്ചു വന്ന ജീവിത സാഹചര്യം മാത്രമാണന്നാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന് നിലവിലെ സാഹചര്യം വെച്ച് കോണ്‍ഗ്രസ് എംഎല്‍എ ഷക്കീല്‍ അഹമ്മദ് ഖാന്‍ കത്തയച്ചിരിക്കുയാണ് . ബിഹാര്‍ ശക്തമായ വെള്ളപ്പൊക്ക ഭീതിയില്‍ ആണ്. നിരവധി നദികള്‍ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്.

bihar
Advertisment