Advertisment

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ്: ഭരണം ലഭിക്കാനാവശ്യമായ 122 സീറ്റുകളിൽ ലീഡ് നേടി മഹാസഖ്യം

New Update

പട്‌ന : ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പ് ഫലസൂചനകളിൽ ഭരണം ലഭിക്കാനാവശ്യമായ 122 സീറ്റുകളിൽ ലീഡ് നേടി ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യം. 124 സീറ്റുകളിലാണ് സഖ്യം ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എൻ.ഡി.എ 89 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇടതു പാർട്ടികൾക്ക് എട്ടിടത്ത് ലീഡുണ്ട്.

Advertisment

publive-image

243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.

ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു.

ഇന്ത്യാ ടുഡേ ആക്‌സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്‌സിറ്റ് പോൾ ഫലങ്ങൾ.

bihar election
Advertisment