Advertisment

ബീഹാറി​ലെ നി​യമസഭാ തി​രഞ്ഞെടുപ്പ്:  മൂന്ന് ഘട്ടമായി​ നടത്തും; എണ്‍പതുവയസിന് മുകളിലുളളവര്‍ക്ക് തപാല്‍വോട്ട്

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

 

Advertisment

ന്യൂഡല്‍ഹി: ബീഹാറി​ലെ നി​യമസഭാ തി​രഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി​ നടത്തുമെന്ന് മുഖ്യ തി​രഞ്ഞെടുപ്പ് കമ്മി​ഷണര്‍ സുനി​ല്‍ അറോറ വാര്‍ത്താ സമ്മേളനത്തി​ല്‍ അറി​യി​ച്ചു.

publive-image

ഒന്നാം ഘട്ടം ഒക്ടോബര്‍ 28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും, മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.

തിരഞ്ഞെടുപ്പില്‍ എണ്‍പതുവയസിന് മുകളിലുളളവര്‍ക്ക് തപാല്‍വോട്ട് അനുവദിക്കുമെന്ന് കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കി. പോളിംഗ് സമയം ഒരുമണിക്കൂര്‍ അധികം നീട്ടാനും തീരുമാനിച്ചു.

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയായിരക്കും പോളിംഗ്. കൊവിഡിന്റെ പശ്ചാത്തലത്തിലാണിത്. കൊവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉളളവര്‍ക്കും പോളിംഗിന്റെ അവസാന മണിക്കൂറില്‍ വോട്ട്ചെയ്യാന്‍ അനുവദിക്കും.

bhihar election
Advertisment