Advertisment

ഡല്‍ഹിയില്‍ ബീഹാറി മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍; മൂന്ന് ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കേസ്

New Update

ന്യൂഡല്‍ഹി: ഡല്‍ഹി സരോജിനി നഗറില്‍ ബീഹാറി മോഡലിനെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പൊലീസ് പറഞ്ഞു.

Advertisment

ഡല്‍ഹിയിലെ പ്രമുഖ ടെലിവിഷന്‍ സീരിയല്‍ സംവിധായകനുമായി കൂടിക്കാഴ്ച തരപ്പെടുത്തിത്തരാമെന്ന പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. ഇതേത്തുടര്‍ന്ന ഡിസംബര്‍ 25 ന് ഡല്‍ഹിയിലെ ഷോപ്പിംഗ് മാളിലെത്തിയ പെണ്‍കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

publive-image

പ്രതിയുടെ സുഹൃത്തുകളും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ മൂന്നുദിവസത്തിനുളളില്‍ തന്നെ മൂന്നിലധികം പീഡനക്കേസുകളാണ് ദല്‍ഹിയില്‍ മാത്രം രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമാണ് അഞ്ചും, ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ചതിന് അറുപതുവയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്്.

rape cases
Advertisment