Advertisment

ഇ.എസ്​. ബിജിമോള്‍ എം.എല്‍.എക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

New Update

ഇടുക്കി: പീരുമേട്​ എം.എല്‍.എ ഇ.എസ്​. ബിജിമോള്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. പനിയും ജലദോഷവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു.

Advertisment

publive-image

കോവിഡ്​ പോസിറ്റീവായതിനെ തുടര്‍ന്ന്​ വീട്ടില്‍ നിരീക്ഷണത്തിലാണ്​ എം.എല്‍.എ. താനുമായി ഒരാഴ്ചക്കിടെ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും ആന്‍റിജെന്‍ പരിശോധന നടത്തി സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എം.എല്‍.എ അറിയിച്ചു.

സന്ദര്‍ശകരെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്നും ആവശ്യങ്ങള്‍ക്ക്​ കുട്ടിക്കാനത്തെ ഓഫിസുമായി ബന്ധപ്പെടണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

bijimol mla covid
Advertisment