Advertisment

മാത്യുവും ജോളിയും ഒരുമിച്ച് മദ്യപിച്ചിരുന്നുവെന്നത് അവാസ്തവമാണ് ;  കല്ലറ തുറന്ന ദിവസം ജോളി ആശങ്കയോടെ തന്റെ ഭാര്യയെ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു, തെറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് ജോളി മറുപടി നൽകിയില്ല ; മാത്യു മഞ്ചാടിയിലിന്റെ മരണത്തില്‍ ജോളി നൽകിയ മൊഴികളെ തളളി കുടുംബ സുഹൃത്ത്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്‌ : കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയ്‌ക്കെതിരെ കുടുംബ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ .  മാത്യു മഞ്ചാടിയിലിന്റെ മരണവുമായി ബന്ധപ്പെട്ട് ജോളി നൽകിയ മൊഴികളെ തളളി  കുടുംബ സുഹൃത്തും ഇടവക അംഗവുമായ ബിജു ജോര്‍ജ്ജാണ് രംഗത്തു വന്നിരിക്കുന്നത്‌ .

Advertisment

publive-image

മാത്യു മഞ്ചാടിയിൽ ശരീരത്തിൽ സയനൈഡ് കലർന്നതിനെ തുടർന്ന് അബോധാവസ്ഥയിലായപ്പോൾ ജോളി ആദ്യം വിളിച്ചത് കുടുംബ സുഹൃത്തും ഇടവക അംഗവുമായ ബിജുവിനേയും സെബാനെയുമാണ്.

മാത്യുവും ജോളിയും ഒരുമിച്ച് മദ്യപിച്ചിരുവെന്നത് അവാസ്തവമാണ്. കല്ലറ തുറന്ന ദിവസം ജോളി ആശങ്കയോടെ തന്റെ ഭാര്യയെ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. തെറ്റ് ചെയ്‌തോ എന്ന ചോദ്യത്തിന് ജോളി മറുപടി നൽകിയില്ലെന്നും അറസ്റ്റിലാകുന്നതിന് തലേദിവസം ജോളി വലിയ ആശങ്കയിലായിരുന്നെന്നും ബിജു പറഞ്ഞു. ക്രൈംബ്രാഞ്ച് രണ്ട് മാസം മുൻപ് ബിജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

തുടർന്ന് ഇവരാണ് മാത്യുവിനെ ആശുപത്രിയിലെത്തിച്ചത്. ജോളി ഇപ്പോൾ നൽകിയ മൊഴി അനുസരിച്ച് മദ്യപിച്ചിരുന്നതിന്റെ യാതൊരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ലെന്ന് ബിജു ഓർത്തെടുക്കുന്നു

അറസ്റ്റിലാകുന്നതിന് തൊട്ടു തലേദിവസം ജോളി ആശങ്കയിലായിരുന്നെന്നും കൂട്ടക്കൊലപാതകത്തിലെ ജോളിയുടെ പങ്ക് വിശ്വസിക്കാനാകുന്നില്ലെന്നും ബിജു പറഞ്ഞു.

Advertisment