Advertisment

അമിത വേ​ഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു കയറി; വാഹനങ്ങളുടെ കൂട്ടിയിടിയിൽ ചത്തത് പാമ്പ്‌ !

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: അമിത വേ​ഗത്തിൽ എത്തിയ ബൈക്ക് കാറിൽ ഇടിച്ചു കയറി ബൈക്ക് യാത്രികന് പരിക്കേറ്റു. വാഹനങ്ങളുടെ കൂട്ടിയിടിയിൽ പാമ്പ് ചത്തു. പാമ്പ് ബൈക്കിലുള്ള കാര്യം യുവാവിന് അറിയില്ലായിരുന്നു. ഒരു അപകടത്തിൽ നിന്നു രക്ഷപ്പെട്ടെങ്കിലും വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു.

Advertisment

publive-image

കട്ടപ്പന - ഇരട്ടയാർ റോഡിൽ ഇന്നലെ രാവിലെ നടന്ന അപകടത്തിൽ കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ് (35) പരിക്കേറ്റത്. മോതിരവളയൻ പാമ്പാണ് ബൈക്കിൽ ഉണ്ടായിരുന്നത്.

പാമ്പ് തമ്പടിച്ചിരുന്ന ബൈക്കുമായി അമിത വേഗത്തിലാണ് കുഞ്ഞുമോൻ സഞ്ചരിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിൽ ബൈക്ക് വരുന്നതു കണ്ട് എതിരെ വന്ന കാർ നിർത്തിയെങ്കിലും അതിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. കാലിനു സാരമായി പരിക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻവശം പൂർണമായി തകർന്നു. ബൈക്ക് റോഡിൽ നിന്നു മാറ്റുന്നതിനിടെയാണ് തകർന്ന വൈസറിനുള്ളിൽ ചത്ത നിലയിൽ പാമ്പിനെ കണ്ടെത്തിയത്.

bike accident
Advertisment