Advertisment

ശബരിമലയില്‍ ആചാര൦ സംരക്ഷിക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍

New Update

publive-image

Advertisment

ന്യൂഡൽഹി∙ ശബരിമലയില്‍ ആചാര൦ സംരക്ഷിക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന് ശശി തരൂര്‍ എം.പി. സ്വകാര്യ ബില്‍ നിലനില്‍ക്കണമെങ്കില്‍ ഭരണഘടനാഭേദഗതി വേണമെന്നായിരുന്നു സ്വകാര്യ ചാനലിന്‍റെ പരിപാടിയില്‍ തരൂരിന്റെ പ്രതികരണം .

അതേസമയം, ശബരിമലയിൽ ആചാരരീതികൾ സംരക്ഷിക്കണമെന്ന ബിൽ എൻ.കെ. പ്രേമചന്ദ്രന്‍ എംപി വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. എൻ.കെ. പ്രേമചന്ദ്രന്റെ ബിൽ, 21ന് പരിഗണിക്കുന്നവയിൽ ഒന്നാമത്തേതായിട്ടാണ് ഉൾപ്പെടുത്തിയത്. ഈ ലോക്സഭയിൽ അവതരണാനുമതി ലഭിച്ച ആദ്യ സ്വകാര്യബില്ലാണിത്.

publive-image

വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി പറയാനിരിക്കുകയാണ്. കോടതി വിധി നിലവിലുള്ളതിനാൽ പാർലമെന്റിന് നിയമനിർമാണം സാധ്യമാണോയെന്ന് ലോക്സഭാ സെക്രട്ടറി ജനറൽ സംശയമുന്നയിച്ചിരുന്നു. തുടർന്ന്, നിയമ മന്ത്രാലയം പരിശോധിച്ചശേഷമാണ് ബില്ലിന് അവതരണാനുമതി നൽകിയത്.

ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച് കഴിഞ്ഞ സെപ്റ്റംബർ 28ന് സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കാനുള്ള വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

sashitharoor
Advertisment