Advertisment

റഫാല്‍ പോര്‍വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട്‌ ഏവിയേഷന്‍ ഉടമ ഒലിവര്‍ ഡസോള്‍ട്ട്‌ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു

New Update

പാരിസ്‌: റഫാല്‍ പോര്‍വിമാന നിര്‍മാതാക്കളായ ഡസോള്‍ട്ട്‌ ഏവിയേഷന്‍ ഉടമ ഒലിവര്‍ ഡസോള്‍ട്ട്‌ ഹെലികോപ്‌റ്റര്‍ അപകടത്തില്‍ മരിച്ചു. അദ്ദേഹം സഞ്ചരിച്ച ഹെലികോപ്‌റ്റര്‍ തകര്‍ന്ന്‌ വീഴുകയായിരുന്നു. വടക്കന്‍ ഫ്രാന്‍സിലെ നോര്‍മണ്ടി തീരത്താണ്‌ അപകടം നടന്നത്‌.

Advertisment

publive-image

ഒലിവര്‍ ഡസോള്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഡസോള്‍ട്ട്‌ ഗ്രൂപ്പിന്‌ കീഴിലുളള എയറോസ്‌പേസ്‌ കമ്പനിയാണ്‌ റഫാല്‍ പോര്‍വിമാനം നിര്‍മിക്കുന്നത്‌. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായ റഫാല്‍ നിലവില്‍ ഇന്ത്യയുള്‍പ്പടെ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്‌. പോര്‍വിമാനങ്ങള്‍ക്ക്‌ പുറമേ, എയര്‍ബസുമായി ചേര്‍ന്ന്‌ യാത്ര വിമാനങ്ങളും ഡസോള്‍ട്ട്‌ ഏവിയേഷന്‍ നിര്‍മിക്കുന്നു.

ബിസിനസിന്‌ പുറമേ രാഷ്ട്രീയത്തിലും സജീവമാണ്‌ ഒലിവര്‍ ഡസോള്‍ട്ട്‌. ഫ്രാന്‍സിലെ കണ്‍സര്‍വേറ്റിവ്‌ പാര്‍ട്ടിയില്‍ സജീവമായിരുന്ന അദ്ദേഹം 2002ല്‍ പാര്‍ലമെന്റ്‌ അംഗമായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായതോടെ ഡസോള്‍ട്ട്‌ ഗ്രൂപ്പിന്റെ ബോര്‍ഡ്‌ മെമ്പര്‍ സ്ഥാനം രാജിവെച്ചിരുന്നു.

helicopter crash
Advertisment