Advertisment

ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നല്‍കി സുപ്രീം കോടതി അഭിഭാഷകന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യം. കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്.

Advertisment

publive-image

ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബെംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഈ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച തുക വിനിയോഗിച്ച് ബിനീഷ് ബെംഗളൂരുവില്‍ രണ്ടു ഹോട്ടലുകള്‍ ആരംഭിച്ചെന്ന് ആരോപണമുണ്ട്.

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്.

bineesh kodiyeri
Advertisment