Advertisment

ബിനീഷ് കോടിയേരി നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട്: ബിനീഷ് നല്‍കിയ ചില വിവരങ്ങള്‍ വസ്തുതാപരമല്ലെന്നും ഇഡി: ലഹരികടത്തുകേസില്‍ എന്‍സിബിയും ചോദ്യം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബിനീഷ് കോടിയേരി നൽകിയ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തൽ. സ്വ

Advertisment

publive-image

ർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനു കമ്മിഷൻ നൽകിയ യുഎഎഫ്‌എക്‌സ് സൊലൂഷൻസ്, യൂണിടാക് എന്നീ സ്ഥാപനങ്ങളെ സംബന്ധിച്ചു ബിനീഷ് നൽകിയ ചില വിവരങ്ങൾ വസ്തുതാപരമല്ലെന്നും ഇഡി വിലയിരുത്തുന്നു.

ബിനീഷിന് മറ്റു പലരുടെയും പേരിൽ ബിനാമി കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യുഎഎഫ്‌എക്‌സ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നുമാണ് അന്വേഷണസംഘത്തിന്റെ അനുമാനം. എന്നാൽ സ്ഥാപനവുമായി ബന്ധമില്ലെന്ന് പറഞ്ഞ ബിനീഷ്, സ്ഥാപന ഉടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

തിരുവനന്തപുരത്ത് വരുമ്ബോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിൽ സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. എന്നാൽ തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ ഡി കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെന്റ്. ബംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്ബനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.

Advertisment