Advertisment

ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് കുടുംബത്തോട് ; ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും

New Update

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ബിഹാര്‍ സ്വദേശിനി മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ബിനോയ് കോടിയേരിയെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ തയ്യാറെടുത്ത് പോലീസ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഇന്നലെ കണ്ണൂരില്‍ എത്തിയിരുന്നു.

Advertisment

publive-image

ബിനോയിക്കെതിരെയുള്ള തെളുവുകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ കണ്ണൂരില്‍ എത്തിയതെന്നാണ് സൂചന. ഫോണ്‍ രേഖകളും ചിത്രങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് പോലീസിനു കൈവശമുള്ളത്.

അതേസമയം ബിനോയിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പോലീസ് കോടിയേരിയിലുള്ള കുടുംബത്തെ ബോധ്യപ്പെടുത്തി. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.

Advertisment