Advertisment

പ്രധാനമന്ത്രി ചില ക്രിസ്ത്യന്‍ മത മേലധ്യക്ഷമാരെ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നത് നിസ്സാരകാര്യമല്ല... അങ്ങനെ പോവുന്ന മത അധ്യക്ഷന്‍മാരോടൊക്കെ എനിക്ക് ഒരു അപേക്ഷയുണ്ട്.... പോകും മുമ്പ് ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര ഒന്ന് വായിക്കണം.... അതില്‍ പന്ത്രണ്ടാം അധ്യായമായിട്ട് ഒരു ഭാഗമുണ്ട്.... ആഭ്യന്തര ശത്രുക്കളെപറ്റിയാണതെന്ന് ബിനോയ് വിശ്വം

New Update

തിരുവനന്തപുരം: സഭാ തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി നേരേന്ദ്രമോദിയുമായി ചര്‍ച്ച നടത്താനിരിക്കുന്ന ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാര്‍ ആര്‍എസ്എസിന്റെ വിചാരധാര വായിക്കണമെന്ന് ബിനോയ് വിശ്വം എംപി.

Advertisment

publive-image

വിചാരധാരയില്‍ ആഭ്യന്തര ശത്രുക്കള്‍ എന്ന അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെയാണ്. ഈ നിലപാടില്‍ നിന്ന് ആര്‍എസ്എസ് മാറിയോ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

‘ പ്രധാനമന്ത്രി ചില ക്രിസ്ത്യന്‍ നത മേലധ്യക്ഷമാരെ കൂടിക്കാഴ്ചക്ക് വിളിച്ചിരിക്കുന്നത് നിസ്സാരകാര്യമല്ല. അങ്ങനെ പോവുന്ന ആരാധ്യരായ ക്രിസ്ത്യന്‍ മത അധ്യക്ഷന്‍മാരോടൊക്കെ എനിക്ക് ഒരു അപേക്ഷയുണ്ട്. പോകും മുമ്പ് ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാര ഒന്ന് വായിക്കണം. അതില്‍ പന്ത്രണ്ടാം അധ്യായമായിട്ട് ഒരു ഭാഗമുണ്ട്. ആഭ്യന്തര ശത്രുക്കളെപറ്റിയാണത്,’ ബിനോയ് വിശ്വം പറഞ്ഞു.

അധ്യായത്തില്‍ രണ്ടാമതായി പരാമര്‍ശിക്കുന്നത് ക്രിസ്ത്യാനികളെക്കുറിച്ചാണെന്നും ഈ നിലപാടില്‍ നിന്ന് ആര്‍ആര്‍എസ് മാറിയോ എന്ന് പ്രധാനമന്ത്രിയോട് ചോദിക്കണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Advertisment