Advertisment

നാണം കെട്ട ഗ്രൂപ്പ് കളിയാണ് കോൺഗ്രസിൽ നടക്കുന്നത് ;രാഹുൽ ഗാന്ധിയെ വരെ ഇതിന് കരുവാക്കുകയാണെന്ന് ബിനോയി വിശ്വം 

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തിരൂർ: നാണം കെട്ട ഗ്രൂപ്പ് കളിയാണ് കോൺഗ്രസിൽ നടക്കുന്നതെന്ന്  ബിനോയി വിശ്വം. രാഹുൽ ഗാന്ധിയെ വരെ ഇതിന് കരുവാക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. അഥവാ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുകയാണെങ്കിൽ സിപിഐ ശക്തമായി നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Advertisment

publive-image

രാഹുൽ വയനാട് സ്ഥാനാർത്ഥിയാവുമെന്ന് ആരാണ് തിരുമാനിച്ചതെന്ന് ചോദിച്ച ബിനോയ് വിശ്വം രാഹുൽ ഗാന്ധിയെ സിപിഐക്ക് തരിമ്പും ഭയമില്ലെന്ന് വ്യക്തമാക്കി. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ യോജിപ്പോടെ ശക്തമായി നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പുതുതായി യാതൊന്നും കോൺ​ഗ്രസ് പ്രകടനപത്രികയിൽ ഇല്ലെന്ന് പറഞ്ഞ ബിനോയ് വിശ്വം കോൺ​ഗ്രസ് പ്രകടനപത്രിക വാ​ഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണെന്നും ആരോപിച്ചു .

Advertisment