Advertisment

നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു

New Update

publive-image

Advertisment

മുക്കൂട്ടുതറ: നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യത്തിനായി യൂത്ത് കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി.

യൂത്ത് കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബോബൻ പള്ളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ മുക്കൂട്ടുതറ വാർഡ് മെമ്പർ മറിയാമ്മ മാത്തുകുട്ടിക്ക് നൽകികൊണ്ട് ഉത്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജിജിമോൾ സജി, ഷിബു ഐരെകാവിൽ, ബിജു കായപ്ലാക്കൽ, കെ. സി. തോമസ് കണിയാംപുഴക്കൽ, സനീഷ് സെബാസ്റ്റ്യൻ, ബഷീർ മണ്ണാംപറമ്പിൽ, ബിനു നിരപ്പേൽ, ജെയിൻ ചീരംകുളം, റിജോ ടോം, റോണി തറപ്പേൽ, ഷിജോ ചെറുവാഴക്കുന്നേൽ, ജിൻസ് കുട്ടിയാനിയിൽ, സിഫിൻ ജോൺ, ആൽവിൻ അമ്മനം, പ്രിൻസ് അമ്പാട്ട്, സെബിൻ ചാരങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.

youth congress
Advertisment