Advertisment

 സ്വകാര്യ ബർത്ത്ഡേ പാർട്ടിയില്‍ എത്തിയത് 'അസഭ്യ കേക്കുകള്‍' ; കേക്കിലെ ഐസിംഗിലുണ്ടായിരുന്നത് സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും രൂപം;  യുവതി അറസ്റ്റില്‍

New Update

കയ്റോ: കയ്റോയിലെ ഒരു ഉന്നത സ്പോർട്ട്സ് ക്ലബിൽ നടന്ന സ്വകാര്യ ബർത്ത്ഡേ പാർട്ടിയില്‍ 'സഭ്യമല്ലാത്ത' കേക്കുകൾ നിർമ്മിച്ച കുറ്റത്തിന് സ്ത്രീയെ അറസ്റ്റ് ചെയ്തു. ഈജിപ്ഷ്യൻ സ്വദേശിനിയായ ഒരു വനിതാ ബേക്കറാണ് അറസ്റ്റിലായത്. സ്ത്രീ-പുരുഷ ലൈംഗിക അവയവങ്ങളുടെയും അടിവസ്ത്രങ്ങളുടെയും ഒക്കെ രൂപമായിരുന്നു കേക്കിലെ ഐസിംഗിലുണ്ടായിരുന്നത് ഇതാണ് അധികൃതരെ ചൊടിപ്പിച്ചത്.

Advertisment

publive-image

സ്വകാര്യ പാർട്ടിയിലെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ കേക്ക് നിർമ്മിച്ച സ്ത്രീക്കെതിരെ നടപടിയുണ്ടാവുകയായിരുന്നു. ഇത്തരം പ്രവര്‍ത്തികൾ ഇസ്ലാം മതവിശ്വാസ പ്രകാരം വിലക്കിയിട്ടുള്ളതാണെന്നാണ് രാജ്യത്തെ ഉന്നത ഇസ്ലാമിക അതോറിറ്റി അറിയിച്ചത്.

സ്ത്രീകളുടെ പാർട്ടിയിലുണ്ടായ ഈ പ്രകോപനപരമായ നടപടി സമൂഹത്തെ അപമാനിക്കലും രാജ്യത്തെ മൂല്യവ്യവസ്ഥയ്ക്കെതിരായ ആക്രമണവുമാണെന്നാണ് ഈജിപ്തിലെ മതപരമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഇസ്ലാമിക സ്ഥാപനമായ ദാർ അൽ ഇഫ്ത പ്രസ്താവനയിൽ അറിയിച്ചത്.

arrest report birth day party
Advertisment