Advertisment

ഐഎഎസ് ട്രെയിനികൾക്ക് അശ്ലീല സന്ദേശം ; ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ ഉയരുന്നത് ഗുരുതര ആക്ഷേപങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : പൊതുഭരണ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബിശ്വനാഥ് സിന്‍ഹയ്ക്കെതിരെ ഉയരുന്നത് ഗുരുതര ആക്ഷേപങ്ങള്‍. വനിത െഎ.എ.എസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ച് ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സിന്‍ഹയുടെ പ്രതികരണം.

Advertisment

publive-image

കഴിഞ്ഞ ദിവസത്തെ മന്ത്രിസഭ യോഗമാണ് ബിശ്വനാഥ് സിന്‍ഹയെ പൊതുഭരണം,ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. വനിത െഎ.എ.എസ് ട്രെയിനികളോട് മോശമായി പെരുമാറിയതിനാണ് മാറ്റിയതെന്നും സിന്‍ഹയ്ക്കെതിരെ കേസെടുക്കണമെന്നുമാണ് കോണ്‍ഗ്രസിന്റ ആവശ്യം.

സിന്‍ഹയുടെ മോശമായ പെരുമാറ്റം വനിത ഉദ്യോഗസ്ഥര്‍ മൊസൂറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അറിയിച്ചിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മുഖ്യമന്ത്രിയുടെ ഒാഫീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ല.

Advertisment