ശരീരികാരോഗ്യത്തിന് ‘കടി മസാജ്’ പ്രചാരത്തിലേയ്ക്ക്. അമേരിക്കയില്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ പുതിയ മസാജിനു വന്‍ പ്രചാരം

ഹെല്‍ത്ത് ഡസ്ക്
Saturday, July 7, 2018

മസാജുകള്‍ പലതരത്തിലുണ്ടെങ്കിലും പുതിയൊരു തരം മസാജ് അമേരിക്കയില്‍ പ്രചാരത്തിലാകുന്നു . മറ്റൊരാളുടെ ശരീരത്തില്‍ കടിച്ചുകൊണ്ടുള്ള ഈ മസാജിനെ കടി മസാജ് എന്നാണ് പറയുന്നത് .

എന്നാല്‍ കടി മസാജ് എന്നൊന്ന് ഉണ്ടെന്നും അത് ഇഷ്ടപ്പെടുന്നവര്‍ ഇപ്പോള്‍ ധാരാളമുണ്ടെന്നുമാണ് പറയുന്നത്. അമേരിക്കയിലെ ഡോ. ഡെറോത്തി സ്‌റ്റെയിന്‍ ആണ് കടി മസാജ് തെറാപ്പിയുടെ സ്‌പെഷ്യലിസ്റ്റ്. സെലിബ്രിറ്റികളായ നിരവധി പേരാണ് കടി ഡോക്ടറുടെ ഇടപാടുകാര്‍.

മസാജിംഗ് കഴിഞ്ഞാല്‍ സുഖവും ഉന്മേഷവും ലഭിക്കുന്നുണ്ടെന്ന് ഇവരെല്ലാം സമ്മതിക്കും. ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി 90കളിലാണ് ആദ്യമായി കടിമസാജ് ചെയ്തു തുടങ്ങിയത്.

തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി ഏല്പിക്കുന്നത്. ഒരു മസാജിന് വെറും 150 ഡോളര്‍ മാത്രമാണ് നിരക്ക്. സ്ഥിരം ഇടപാടുകാരാണെങ്കില്‍ നിരക്കില്‍ ചെറിയ ഇളവുണ്ടാവും.

ഡെറോത്തിക്ക് ഡോട്ട് എന്ന പേരു നല്‍കിയത് പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക്‌സാപ്പയാണ്. ഇതിനുശേഷമാണ് ഇടപാടുകാരുടെ എണ്ണം കൂടിയത്. ഇപ്പോള്‍ കടി മസാജിംഗ് പഠിക്കാനും നിരവധി പേര്‍ എത്തുന്നുണ്ട്.

×