Advertisment

ശങ്കർ റൈയെ താൻ അനുഗ്രഹിച്ചിട്ടില്ല , ശങ്കർ തന്‍റെ കൈ ബലമായി പിടിച്ച് തലയിൽ വയ്ക്കുകയായിരുന്നു; പിടിച്ചു വലിച്ച് കൈ തലയില്‍ വെപ്പിച്ചാല്‍ അനുഗ്രഹം ഫലിക്കില്ല; കൈ എടുത്ത് തലയില്‍ വെച്ചതിന് പിന്നാലെ നിങ്ങള്‍ തോറ്റാലേ ഞാന്‍ ജയിക്കുകയുള്ളു, അതുകൊണ്ട് അനുഗ്രഹം കിട്ടില്ലെന്ന് താന്‍ പറഞ്ഞെന്ന് രവീശ തന്ത്രി കുണ്ടാര്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസര്‍കോഡ്: ശങ്കർ റൈയെ താൻ അനുഗ്രഹിച്ചിട്ടില്ലെന്ന് ബിജെപി സ്ഥാനാർത്ഥി രവീശ തന്ത്രി കുണ്ടാര്‍. ശങ്കർ റൈ തന്‍റെ കൈ ബലമായി പിടിച്ച് തലയിൽ വയ്ക്കുകയായിരുന്നു. സന്തോഷത്തോടെ ചെയ്താല്‍ അനുഗ്രഹം ഫലിക്കും.

Advertisment

publive-image

എന്നാല്‍ പിടിച്ചുവലിച്ച് കൈ തലയില്‍ വെപ്പിച്ചാല്‍ അനുഗ്രഹം ഫലിക്കില്ല. കൈഎടുത്ത് തലയില്‍ വെച്ചതിന് പിന്നാലെ നിങ്ങള്‍ തോറ്റാലേ ഞാന്‍ ജയിക്കുകയുള്ളു അതുകൊണ്ട് അനുഗ്രഹം കിട്ടില്ലെന്ന് താന്‍ പറഞ്ഞെന്നും രവീശ തന്ത്രി കുണ്ടാര്‍ പറഞ്ഞു. വിശ്വാസികളുടെ പിന്തുണ തനിക്ക് തന്നെയെന്നും രവീശ തന്ത്രി പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരത്തേതെങ്കിലും ഇവിടെ ഇതുവരെ വിജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. കള്ളവോട്ട്, ഒത്തുകളിയൊക്കെയാണ് ഇതിന് പിന്നിലെന്നാണ് രവീശ തന്ത്രി പറയുന്നത്. എന്നാല്‍ മാറ്റം അനിവാര്യമാണെന്ന് വോട്ടര്‍മാര്‍ തന്നെ തീരുമാനിച്ചതോടെ അത് ബിജെപിക്ക് അനുകൂലമാണെന്ന് രവീശ തന്ത്രി പറഞ്ഞു.

Advertisment