Advertisment

പ്രതീക്ഷിച്ച വോട്ടുകള്‍ പാലായില്‍ നേടാനായെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പ്രതീക്ഷിച്ച വോട്ടുകള്‍ പാലായില്‍ നേടാനായെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി . ജോസ് കെ മാണിയുടെ സ്വന്തം ബൂത്തില്‍ പോലും യുഡിഎഫിന്‌ ലീഡ് നേടാനാകാത്തത് എന്തു കൊണ്ടാണ്. അപ്പോള്‍ ആരാണ് വോട്ട് മറിച്ചതെന്നും ബിജെപി സ്ഥാനാര്‍ത്ഥി ചോദിക്കുന്നു.

Advertisment

publive-image

'ബിജെപിയുടെ സംഘടനാ സംവിധാനത്തിനുള്ളിലെ മുഴുവന്‍ വോട്ടുകളും സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.  മണ്ഡലത്തിലെ മുഴുവന്‍ പോളിംഗില്‍ പത്ത് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്. അതില്‍ ഒരു ശതമാനം ബിജെപിക്കും നഷ്ടപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി എല്‍ഡിഎഫ് വോട്ട് തേടിയിരുന്നതായും എന്‍ ഹരി കൂട്ടിച്ചേര്‍ത്തു.

വോട്ട് മറിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പാലാ  ബിജെപിയുടെ എ, ബി, സി കാറ്റഗറിയില്‍ പെടുന്ന മണ്ഡലമല്ല. ജോസ് കെ മാണിയുടെ സ്വന്തം ബൂത്തില്‍ യുഡിഎഫിന്‍റെ വോട്ടില്‍ വലിയ കുറവുണ്ടായി. അപ്പോള്‍ വോട്ട് മറിച്ചതാരാണെന്ന് മനസിലായില്ലേയെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisment