Advertisment

നാല്‍പ്പത് വര്‍ഷത്തോളമായി ലീഗിന്‍റെ കൈവശമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചു കയറുമെന്ന് ബിജെപി

New Update

കാസര്‍കോട് : നാല്‍പ്പത് വര്‍ഷത്തോളമായി ലീഗിന്‍റെ കൈവശമുള്ള കാസര്‍കോട് മണ്ഡലത്തില്‍ ഇത്തവണ വിജയിച്ചു കയറുമെന്ന് ബിജെപി. മ‍ഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നത് ഉള്‍പ്പെടെ സ്വാധീനിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

Advertisment

publive-image

കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുയര്‍ത്താമെന്നാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് എന്‍.എ.നെല്ലിക്കുന്നിന്‍റെ പര്യടനം പുരോഗമിക്കുന്നത്. നെല്ലിക്കുന്നിന്‍റെ പ്രധാന എതിരാളിയായ ബി.ജെ.പി. മണ്ഡലത്തില്‍ സര്‍വ സന്നാഹവുമെടുത്ത് പോരാടുകയാണ്.

ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്താണ് എന്‍ഡിഎയ്ക്കായി പോരിനിറങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രവീശതന്ത്രി കുണ്ടാര്‍ നേടിയ 56,000 വോട്ടുകളിലാണ് എന്‍ഡിഎയുടെ പ്രതീക്ഷ.

ഒപ്പം നെല്ലിക്കുന്നിനെതിരെയുള്ള ലീഗിനകത്തെ വോട്ടുകളും സമാഹരിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്‍പതിനായിരത്തില്‍ താഴെയുള്ള ലീഗിന്‍റെ ഭൂരിപക്ഷവും ബിജെപിക്ക് ആശ നല്‍കുന്നു.

എല്‍ഡിഎഫിനായി ഐ.എന്‍.എല്‍. മല്‍സരിക്കുന്ന മണ്ഡലത്തില്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മൂന്നാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ഇത്തവണ ഐഎന്‍എല്ലും പ്രതീക്ഷയിലാണ്.

bjp
Advertisment