Advertisment

മറ്റു രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ല;  ശ്രീലങ്കയില്‍ ബി.ജെ.പി ഘടകം രുപീകരിക്കാന്‍ അമിത്ഷായ്ക്ക് പദ്ധതിയുണ്ടെന്ന ബിപ്ലക് ദേബിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

New Update

ഡല്‍ഹി: നേപ്പാളിലും ശ്രീലങ്കയിലും ബി.ജെ.പി ഘടകം രുപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് പദ്ധതിയുണ്ടെന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലക് കുമാര്‍ ദേബിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍.

Advertisment

publive-image

രാജ്യത്തെ പാര്‍ട്ടികള്‍ക്ക് വിദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികളുമായി സഹകരിക്കാന്‍ അനുവാദമുണ്ടെങ്കിലും, മറ്റു രാജ്യങ്ങളിലെ പാര്‍ട്ടികള്‍ക്ക് ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കാന്‍ ഭരണഘടന അനുമതി നല്‍കുന്നില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ നിമല്‍ പുന്‍ചിഹെവ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ചയാണ് അഗര്‍ത്തലയിലെ റാലിയില്‍ വെച്ച് ബി.ജെ.പിയുടെ മിഷന്‍ സൗത്ത് ഏഷ്യയെക്കുറിച്ച് ബിപ്ലദ് ദേബ് പ്രസംഗിച്ചത്. ' ആത്മനിര്‍ഭര്‍ സൗത്ത് ഏഷ്യ ' എന്ന പേരിലാണ് ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ കൂടി ബി.ജെ.പിയെ വളര്‍ത്താന്‍ അമിത് ഷായ്ക്ക് ലക്ഷ്യമുണ്ടെന്ന് ത്രിപുര മുഖ്യമന്ത്രി പറഞ്ഞത്.

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്ഷെയുടെ സഹോരനും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടി നേതാവുമായ ബേസില്‍, ഇന്ത്യയിലെ ബി.ജെ.പിയുടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മാതൃകയില്‍ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിരുന്നു.

bjp biplav dev kumar SRILANKA
Advertisment