Advertisment

രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

New Update

publive-image

Advertisment

ജയ്പൂര്‍: രാജസ്ഥാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഇതുവരെ ഫലം പുറത്തുവന്ന 2,346 പഞ്ചായത്ത് സമിതി സീറ്റുകളില്‍ 1,011 എണ്ണത്തില്‍ ബിജെപിയും 1,000 സീറ്റുകള്‍ കോണ്‍ഗ്രസും ജയിച്ചു. 48 ഇടത്ത് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയും 287 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും വിജയിച്ചു.

21 ജില്ലകളിലെ 4,371 പഞ്ചായത്ത് സമിതി സ്ഥാനത്തേക്കും 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1,778 പേരും പഞ്ചായത്ത് സമിതി സ്ഥാനത്തേക്ക് 12,663 പേരും മത്സരരംഗത്തുണ്ട്‌.

Advertisment